DCBOOKS
Malayalam News Literature Website

ജീവിതം പോലെ ഒരു തുറന്ന പുസ്തകം!

സി.എസ് ചന്ദ്രിക രചിച്ച പ്രണയകാമസൂത്രം ആയിരം ഉമ്മകള്‍ എന്ന പുസ്തകത്തിന് രാജു സെബാസ്റ്റ്യൻ എഴുതിയ വായനാനുഭവം

മനുഷ്യ പ്രണയത്തിന് ഉദാത്തമായ ഊഷ്മളമായ ഒരു തലമുണ്ടന്നും അതിന് കാമവെറിയുടെ മുഖമല്ലന്നും സ്ത്രീ ശരീരം പുരുഷലൈംഗീക വൈകൃതത്തിൻ്റെ ഇടമല്ലന്നും സി.എസ് ചന്ദ്രിക തല നിവർത്തി നിന്നു പറയുന്നു.

അവതാരികയിൽ സക്കറിയ പറയുന്നു, ബാല്യകാലം മുതൽ രതി ഒരു വികാരവൈകൃതമായും മലിനകർമ്മമായും പാപമായും പുരുഷൻ്റെ മേൽക്കോയ്മയുടെ ചിഹ്നമായും ഉപബോധമനസുകളിൽ മുദ്രണം ചെയ്യപ്പെടുന്നു.

പൗരൻ്റെ ഏറ്റവും സ്വകാര്യവും തീവ്രവുമായ ഒരു പ്രേരണയെ കരിതേച്ച് കുറ്റകരവും പാപകരവുമാക്കി മാറ്റുന്നു.

സ്ത്രീ പുരുഷ സൗഹൃദങ്ങളെത്തന്നെ അടിച്ചമർത്തുന്നതും അപമാനിക്കുന്നതും അക്രമിക്കുന്നതും മലയാളിയുടെ സ്വാഭാവിക സാംസ്ക്കാരിക പെരുമാറ്റ ശൈലിയായിത്തീർന്നു.

Textമലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലക്കപ്പെട്ടതും വെറുക്കപ്പെട്ടതും അപകടകാരിയായി കരുതപ്പെടുന്നതുമാണ് രതിയും അതേക്കുറിച്ചുള്ള ചർച്ചകളും.

ഈ പശ്ചാത്തലത്തിലാണ് മലയാളികളുടെ മുമ്പിൽ സി.എസ് ചന്ദ്രിക ധീരമായ ഒരിടപെടീൽ നടത്തുന്നത്.ഇതിന് മുമ്പ് ഇത്തരമൊന്ന് മലയാളത്തിൽ വന്നിട്ടില്ല. അല്ലങ്കിൽ ഒരു സ്ത്രീക്കും അതിന് ധൈര്യമുണ്ടായില്ല. പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി സ്ത്രൈണ ലൈംഗീകതയെക്കുറിച്ച് ചില പരമാർത്ഥങ്ങൾ വിളിച്ച് പറഞ്ഞങ്കിലും
കെ ആർ ഇന്ദിരയുടെ ‘സ്ത്രൈണ കാമസൂത്രം ‘ ഇതിന് മുമ്പ് എഴുതപ്പെട്ടങ്കിലും ഇത്ര ഗൗരവമായ ഒരു സമീപനം ആരും മുന്നോട്ട് വെച്ചില്ല. അതാണ് ഈ പുസ്തകത്തിൻ്റെ പ്രസക്തിയും. മാത്രമല്ല വാഴ്ത്തപ്പെടുന്ന വാത്സ്യായൻ്റെ കാമസൂത്ര മെന്ന ഗ്രന്ഥമാണ് അതിൻ്റെ ആശയപരിസരമാണ് ലൈംഗിക ആക്രമണ സംസ്ക്കാരത്തിൻ്റെ വേരുകളെന്ന് ചന്ദ്രിക സമർത്ഥിക്കുന്നു.
സ്ത്രീ ശരീരത്തെ ഒരു സാധനമായി ,ചരക്കായി കണ്ട് ലൈംഗീകകേളികൾ നടത്താൻ പ്രേരിപ്പിക്കുന്ന വാത്സ്യായ സൂക്തങ്ങളെ പുറംകാല് കൊണ്ട് തട്ടിയെറിഞ്ഞ് പ്രണയത്തെ കാമത്തെ വിസ്മയകരമായ മനുഷ്യസ്നേഹത്തിലേക്കും പരസ്പ്പര ബഹുമാനത്തിലേക്കും വിശ്വാസത്തിലേക്കും ഉയർത്താൻ ചന്ദ്രിക ആവശ്യപ്പെടുന്നു.

ചന്ദ്രികയുടെ തന്നെ വാക്കുകളിൽ

തീക്ഷ്ണമായ പരസ്പര പ്രണയത്തിൽ മനോധർമ്മ ,ഭാവനകൾക്ക് സ്വാതന്ത്ര്യവും കരുതലുമുള്ള സൗന്ദര്യലഹരിയുടെ നവം നവങ്ങളായ ചിറകുകൾ മുളച്ചു വരും അതാണ് പ്രണയകാമസൂത്രം.

ശരീരത്തിനു മുകളിൽ വലിയ നിയന്ത്രണങ്ങൾ നേരിടുന്നവരാണ് സ്ത്രീകൾ.അതിനാൽ സ്ത്രീകൾക്ക് വേണ്ടി ഇങ്ങനെയൊരു പുസ്തകം എഴുതണമെന്ന ആശയം കുറേ കാലമായി ഞാൻ മനസ്സിൽ കൊണ്ടു നടക്കുകയായിരുന്നു.

മാറേണ്ട പ്രണയകാമസൂത്ര ചിന്തകൾ പേറുന്ന മലയാളിയുടെ സംഘർഷഭരിതമായ മനസിലേക്ക് കൊളുത്തി വെച്ച ഒരു ദീപമാണ് ഈ ഗ്രന്ഥം. ഇതിനാവശ്യമായ ചിത്രങ്ങൾ വരച്ച കവിത ബാലകൃഷ്ണനും ഇ.സി സദാനന്ദനും ഇതിൽ തങ്ങളുടേതായ പരിമണങ്ങൾ പരത്തുന്നു. അവതാരിക എഴുതിയ സക്കറിയ മലയാളിയുടെ സദാചാര ബോധത്തെ കുലിക്കി ഉണർത്തുന്നു.
ഈ ഗ്രന്ഥം ഒളിച്ചു വായിക്കേണ്ട ഒന്നല്ല. ഇതൊരു തുറന്ന പുസ്തകമാണ് ജീവിതം പോലെ….!!!

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.