DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ മികച്ച സംവാദങ്ങൾ ഒരിക്കൽ കൂടി ഇതാ നിങ്ങളുടെ അരികിലേക്ക് !

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ നിന്നും പ്രിയവായനക്കാർ ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ച ലോക പ്രശസ്ത ചിന്തകരും എഴുത്തുകാരും പങ്കെടുക്കുന്ന ആഴമുള്ള സംവാദങ്ങൾ ഈ ലോക്ഡൗൺ കാലത്ത് വീണ്ടും നിങ്ങളുടെ അരികിലേക്ക്. ഡി സി ബുക്സിന്റെ ഫേസ് ബുക്ക് പേജിലൂടെ സംവാദങ്ങൾ ഇനി കണ്ടാസ്വദിക്കാം.

സമകാലിക കലാ-സാഹിത്യ-സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹികപ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം അതിഥികളാണ് കെ.എല്‍.എഫിനൊപ്പം അണിനിരന്നത്.

ബുക്കര്‍ പ്രൈസ് ജേതാക്കള്‍, ഓസ്‌കാര്‍ ജേതാക്കള്‍, ജ്ഞാനപീഠ പുരസ്കാര ജേതാക്കള്‍, ബഹിരാകാശയാത്രികര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സ്റ്റേറ്റ് ലീഡേഴ്‌സ്, ഫിലിം-തിയറ്റര്‍ രംഗത്തെ പ്രമുഖര്‍, കലാകാരന്മാര്‍, ഡിസൈനര്‍മാര്‍, മാധ്യമ വ്യക്തിത്വങ്ങൾ, കായിക മേഖലയിലെ പ്രമുഖര്‍, നയതന്ത്രജ്ഞര്‍, വൈവിധ്യമാര്‍ന്ന പ്രൊഫഷണല്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുടെ സംഭാഷണങ്ങൾ വീണ്ടും കേൾക്കാൻ ഡി സി ബുക്സിന്റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

Comments are closed.