DCBOOKS
Malayalam News Literature Website

മകന്‍ ട്രാന്‍സ്ജെന്‍ഡറായി മാറി, അഭിമാനം: ഖാലിദ് ഹൊസൈനി

പ്രശസ്ത അഫ്ഗാന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ ഖാലിദ് ഹൊസൈനിയുടെ മകന്‍ ട്രാന്‍സ്‌ജെന്‍ഡറായി. പുരുഷനായി ജനിച്ച ഹാരിസ് താന്‍ സ്ത്രീയാണെന്ന് പ്രഖ്യാപിച്ചു. തന്റെ മകള്‍ ഹാരിസിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് വിഖ്യാത എഴുത്തുകാരന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

View this post on Instagram

 

A post shared by Khaled Hosseini (@khosseini)

‘ഇന്നലെ എന്റെ 21 കാരിയായ മകൾ ഹാരിസ് ട്രാൻസ്‌ജെൻഡറാണെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വർഷമായി ഹാരിസിന്റെ മാറ്റം ഞാൻ അടുത്തറിയുകയാണ്. ഇത്തരം മാറ്റങ്ങൾ മാനസികമായും ശാരീരികമായും സാമൂഹികമായുമെല്ലാം സങ്കീർണമാണ്. പക്ഷേ ഹാരിസ് അവയെ എല്ലാം സധൈര്യം നേരിട്ടു. ഒരച്ഛനെന്ന നിലയിൽ ഇതിലും അഭിമാനം തോന്നിയിട്ടില്ല’-
ഖാലിദ് ഹൊസൈനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Comments are closed.