DCBOOKS
Malayalam News Literature Website

‘ഖാദർ പെരുമ ‘; യു എ ഖാദര്‍ അനുസ്മരണ പരിപാടി ഡിസംബർ 14ന്

തൃക്കോട്ടൂരിന്റെ കഥാകാരന്‍ യു എ ഖാദറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച്‌ യു.എ.ഖാദര്‍ അനുസ്മരണ സമിതി ‘ഖാദർ പെരുമ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ഡിസംബര്‍ 14ന് കോഴിക്കോട് നടക്കും. ഉച്ചതിരിഞ്ഞ് 2.30 മുതല്‍ വൈകുന്നേരം 7 മണി വരെ കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കുന്ന പരിപാടി മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. എം.ടി.വാസുദേവന്‍ നായര്‍ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിക്കും. ഐസക് ഈപ്പന്‍ യു.എ.ഖാദര്‍ അനുസ്മരണം നടത്തും. ഡോ.കെ.പി.മോഹനന്‍ പ്രഭാഷണം നടത്തും.

യു.എ.ഖാദറിന്റെ ‘ചങ്ങല’ എന്ന നോവലിന്റെ പ്രകാശന ചടങ്ങ് കെ.പി. രാമനുണ്ണി നിര്‍വ്വഹിക്കും. പുരുഷന്‍ കടലുണ്ടി പുസ്തകം ഏറ്റുവാങ്ങും. ‘ചങ്ങല’ നോവലിനെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ യു.എ.ഫിറോസ്, കെ.ഇ.എന്‍., പി.കെ.പാറക്കടവ് എന്നിവരും പങ്കെടുക്കും. ഡോ.പി.കെ.പോക്കര്‍, ഡോ.ഷംസാദ് ഹുസൈന്‍ എന്നിവര്‍ സംസാരിക്കും.

യു.എ.ഖാദറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.