DCBOOKS
Malayalam News Literature Website
Rush Hour 2

മനുഷ്യന്‍ മാറിയേ തീരു : എം ഗോവിന്ദന്‍

കേരള സാഹിത്യോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ കേരളീയ ചിന്തയിലെ കലാപകാരികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ആനന്ദ്, വി. ആര്‍. സുധീഷ്, അമൃത്‌ലാല്‍ എന്നിവര്‍ പങ്കെടുത്തു. ടി. പി. രാജീവന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ എം. ഗോവിന്ദന്‍ എന്ന കലാപകാരിയെ മുന്‍നിര്‍ത്തിക്കൊണ്ട് നടന്ന ചര്‍ച്ചയില്‍ ‘അതിരുകളെ ഇല്ലാതാകുന്ന ഒരു വ്യക്തിയാണ് എം. ഗോവിന്ദന്‍ എന്നും ഒപ്പം പില്‍ക്കാലത്തു ഞാനുള്‍പ്പടെ ഒരുപിടി സാഹിത്യകാരന്മാരെ വളര്‍ത്തികൊണ്ടുവന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതി വിരുദ്ധ പ്രസ്ഥാനമാണ് കേരളത്തിലെ പ്രധാന പ്രസ്ഥാനമെന്ന എം. ഗോവിന്ദന്റെ പ്രസ്താവന സി. കെ. ജോര്‍ജ് എടുത്തു പറഞ്ഞു. ഒരു ഗാന്ധി വിമര്‍ശകനായിരുന്നെങ്കിലും പിന്നീട് ഗാന്ധിസത്തിന്റെ പാത പിന്‍തുടരുകയായിരുന്നു എം. ഗോവിന്ദന്‍.
പുരോഗതി എന്ന വാക്ക് വിട്ട് വികാസം എന്ന വാക്ക് ഉപയോഗിക്കുകയായിരുന്നു അദ്ദേഹം എന്നും അദ്ദേഹത്തിന്റെ പാതയ്ക്ക് അന്ത്യമില്ല എന്നും ഡോക്ടര്‍ സി. കെ. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
എം. ഗോവിന്ദന്‍ തന്റെ രചനകളില്‍ സ്ത്രീകള്‍ക്കും ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്കിയിരുന്നുവെന്നും വി. ആര്‍. സുധീഷ് തന്റെ കാഴ്ചപ്പാടിലൂടെ വ്യക്തമാക്കി.

 

Comments are closed.