DCBOOKS
Malayalam News Literature Website

കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍, സ്ത്രീമുന്നേറ്റങ്ങള്‍

ആധുനിക വനിതകള്‍ പാഠപുസ്തകമാക്കേണ്ട പുസ്തകങ്ങളില്‍ ഒന്നാണ് സി.എസ്. ചന്ദ്രികയുടെ കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍, സ്ത്രീമുന്നേറ്റങ്ങള്‍. കേരളത്തിലെ ജാതി സമ്പ്രദായവും സ്ത്രീയും എന്ന വിഷയത്തില്‍ നിന്നാരംഭിക്കുന്ന ലേഖനം സ്ത്രീ ലൈംഗികത, സ്വാതന്ത്ര്യം, സമരങ്ങള്‍, കലാസാഹിത്യ പ്രസ്ഥാനങ്ങള്‍ എന്നീ വിഷയങ്ങളിലൂടെയാണ് Textപിന്നീട് വികസിക്കുന്നത്. ഇന്നത്തെ സ്ത്രീയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ സ്ത്രീജിവിതങ്ങളെ കുറിച്ചുള്ള ഈ വായനാനുഭവം പകര്‍ന്നു നല്‍കുന്നത് മാറ്റങ്ങളുടെ പുനര്‍ചിന്തകളാണ്. ഈ ചരിത്രപുസ്തകം ഇനിയുമുള്ള പെണ്‍മുന്നേറ്റങ്ങള്‍ക്കൊരു പ്രചോദനമാകട്ടെ.

കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളത്തിലെ സ്ത്രീവിമോചന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തതിന്റേയും കേരളത്തില്‍ സ്ത്രീവാദ വ്യവഹാരങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി എഴുത്തിലൂടെ നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നതിന്റേയും ഭാഗമായിട്ടു കൂടിയാണ് സി. എസ്. ചന്ദ്രിക ഈ പുസ്തകം എഴുതിയിട്ടുള്ളത്. ’90 കളുടെ ആദ്യം മുതല്‍ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ഒപ്പം സഞ്ചരിച്ച ഒരാള്‍ എന്ന നിലയ്ക്ക് സ്ത്രീസമരങ്ങളും സംഘാടനവും സംവാദങ്ങളുമടങ്ങുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പ്രക്രിയകളും പ്രതികരണങ്ങളും നല്‍കിയ അറിവുകളും ആക്ടിവിസം, സാഹിത്യം, നാടകം, അക്കാദമിക് രംഗം എന്നീ മേഖലകളില്‍ കേരളത്തിലുണ്ടായ സ്ത്രീമുന്നേറ്റങ്ങളോടൊപ്പം നടത്തിയ യാത്രയില്‍ ആര്‍ജ്ജിച്ചെടുത്ത അനുഭവങ്ങളും ഈ പുസ്തകത്തിന്റെ രചനയിയില്‍ എഴുത്തുകാരിയുടെ ഊര്‍ജ്ജമാണ്.

Comments are closed.