DCBOOKS
Malayalam News Literature Website

വേലായുധന്‍ പണിക്കശ്ശേരിയുടെ ‘കേരളചരിത്രം’; പുസ്തകപ്രകാശനം മാര്‍ച്ച് 11ന്

ചരിത്രകാരനും ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ മാനേജരുമായ വേലായുധന്‍ പണിക്കശ്ശേരിയുടെ നവതിയോടനുബന്ധിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പണിക്കശ്ശേരിയുടെ 65-ാമത് പുസ്തകമായ ‘കേരള ചരിത്ര‘ത്തിന്റെ പ്രകാശനം മാര്‍ച്ച് 11ന്. ചരിത്ര ശാഖയ്ക്ക് പണിക്കശ്ശേരി നല്‍കിയ സംഭാവനകള്‍ ചടങ്ങില്‍ പ്രശസ്ത പണ്ഡിതന്‍മാരും സുഹൃത്തുക്കളും വിലയിരുത്തും. വൈകീട്ട് മൂന്ന് മണിക്ക് ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്വാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ഡോ. ശ്രീകുമാര്‍ ( അസി. ഡയറക്ടര്‍, സ്‌പൈസസ് ബോര്‍ഡ് ), ഡോ.പി.എസ് .ജയ (പ്രിന്‍സിപ്പാള്‍, എസ് എന്‍ കോളേജ് നാട്ടിക), അഡ്വ. ഇ .രാജന്‍ (ചരിത്രകാരന്‍, പത്രാധിപര്‍, ചരിത്രപഥം ), കെ.വി. അബ്ദുള്‍ ഖാദര്‍(മുന്‍ എം. എല്‍ . എ ) പ്രൊഫ .ടി.ആര്‍ ഹാരി ( പ്രസിഡന്റ്, മണപ്പുറം സമീക്ഷ ) മനോജ് തച്ചപ്പുള്ളി (മുഖ്യ രക്ഷാധികാരി, ബി എല്‍ എസ്) പി. ആര്‍. ഗോവിന്ദന്‍ (ഡയറക്ടര്‍, ദീനദയാല്‍ ട്രസ്റ്റ് ), വിജയം. ടി. ആര്‍ (സെക്രട്ടറി, സംഘാടക സമിതി, പിന്‍സിപ്പാള്‍ സരസ്വതി വിദ്വാനികതന്‍ സെന്‍ട്രല്‍ സ്‌കൂള്‍, എങ്ങണ്ടിയൂര്‍), ലതിക കെ.എസ്. (സംഘാടക സമിതി ) എന്നിവര്‍ പങ്കെടുക്കും.

അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകള്‍ ‘കേരളചരിത്രം’ എന്ന ചരിത്രഗ്രന്ഥത്തില്‍ വിശദമാക്കുന്നു. മനുഷ്യന്റെ ഉത്ഭവവും വളര്‍ച്ചയും, സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞത് ഭാരതത്തില്‍, പ്രാചീന കേരളത്തിന്റെ പുറനാട് ബന്ധങ്ങള്‍, ദ്രാവിഡാചാരങ്ങളില്‍ നിന്ന് ചാതുര്‍വര്‍ണ്യത്തിലേക്ക്, ചെറുകിട രാജാക്കന്മാര്‍, പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍, ഡച്ചുകാരുടെ വരവ്, മൈസൂരിന്റെ ആധിപത്യം, കേരളം ബ്രിട്ടീഷുകാരുടെ കൈപ്പിടിയില്‍, വിദ്യാഭ്യാസം പ്രാചീനകേരളത്തില്‍, കേരളവും ശ്രീലങ്കയും, മലബാര്‍ കലാപം, അയിത്തത്തിനെതിരേയുള്ള സമരങ്ങള്‍, കേരളപ്പിറവി തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികള്‍ യഥാതഥമായി അവതരിപ്പിക്കുന്ന ചരിത്രകൃതി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.