DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023; സംഘാടക സമിതി യോഗം ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

ഏഷ്യയിലെ വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന് മുന്നോടിയായി കോഴിക്കോട് നടന്ന സംഘാടകസമിതി യോഗം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായിരുന്നു. രവി ഡി സി , പി കെ പാറക്കടവ്, ജനറൽ കൺവീനർ എ കെ അബ്ദുൾ ഹക്കീം, പ്രോഗ്രാം കൺവീനർ കെ. വി. ശശി എന്നിവർ പ്രസംഗിച്ചു.വിവിധ കമ്മിറ്റികൾ ചടങ്ങിൽ രൂപീകരിച്ചു.

വിദ്യാര്‍ത്ഥി വളണ്ടിയര്‍മാരുടെ യോഗം എ പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു. ബിലാൽ ശിബിലി , ഒ. അക്ഷയ് കുമാർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

Comments are closed.