DCBOOKS
Malayalam News Literature Website

നിറം കൊടുക്കല്‍ : അസമീസ് കവിത

ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

കൗശിക് കിശലയ്

വിവര്‍ത്തനം: ശ്രീജിത് പെരുന്തച്ചന്‍

അസമിലെ ബാജലി ജില്ലയിലെ പാഠശാലയാണ് കൗശിക് കിശയലിന്റെ ദേശം. Adhafuta (അസ്പഷ്ടം) എന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരം ശ്രദ്ധേയമായിത്തീര്‍ന്നു. ഗവ. സെക്കന്‍ഡറി സ്‌കൂളില്‍ ഭാഷാധ്യാപകനായ കൗശികിന്റെ പല കവിതകളിലും കലയും ജീവിതവും തമ്മിലുള്ള ഏറ്റുമുട്ടല്‍ പ്രമേയമാവുന്നു. മനുഷ്യമനസ്സിന്റെ ബോധാബോധങ്ങള്‍ക്കിടയിലുള്ള വിശുദ്ധഭാവങ്ങളെ ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്നവയാണ് കൗശികിന്റെ കവിതകള്‍. ഹിന്ദി, ബംഗ്ലാ, തെലുങ്ക്, ബോഡോ തുടങ്ങിയ ഭാഷകളില്‍ ആ കവിതകളുടെ പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്റെ ചിത്രകലാധ്യാപിക എന്നോട് പറയുമായിരുന്നു,
നിറങ്ങള്‍ എവിടെയൊക്കെ
കൊടുക്കണമെന്നറിയാത്തഒരാള്‍ക്ക്
ഒരിക്കലും നല്ലൊരു
മനുഷ്യനാവാന്‍ കഴിയില്ലെന്ന്.
അല്ലെങ്കിലും
എനിക്കറിയാമായിരുന്നു,
എനിക്ക് നല്ലൊരു മനുഷ്യനാവാന്‍ കഴിയില്ലെന്ന്.
എന്നെ വിവാഹം കഴിപ്പിക്കാനായി അമ്മ പറഞ്ഞു,
മന്ത്രകോടിയില്‍ ഞാന്‍ സുന്ദരിയായിരിക്കുമെന്ന്.
എന്റെ ആഗ്രഹങ്ങള്‍ക്ക്
ഒരു വിലയുമില്ലല്ലോ
എന്നോര്‍ത്ത്
എനിക്ക് പരിഭ്രമമായി.

പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.