DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം പതിപ്പ് ; സംവാദ വിഷയങ്ങൾ നിങ്ങൾക്ക് നിർദ്ദേശിക്കാം

ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ  ആറാം പതിപ്പിലെ സംവാദ വിഷയങ്ങൾ നിങ്ങൾക്ക് നിർദ്ദേശിക്കാം. ഓരോ ആഴ്ചയും വ്യത്യസ്ത വിഷയങ്ങൾ നിർദ്ദേശിക്കുന്നതിന് പ്രത്യേക സർവ്വേയാണ് ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്.

സമകാലീന ഇന്ത്യൻ സാഹിത്യത്തിലെ ഇതുവരെ ചർച്ച ചെയ്യാത്ത മേഖലകൾ ഏതൊക്കെ?,  മലയാള സാഹിത്യത്തെക്കുറിച്ച് ഇനി നാം എതൊക്കെ വിഷയങ്ങളിൽ സംവദിക്കണം ? തുടങ്ങി നിങ്ങളുടെ നിർദ്ദേശങ്ങൾ ഞങ്ങളെ അറിയിക്കാവുന്നതാണ്.

2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് കെഎൽഎഫ് നടക്കുക. അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

ആഴമേറിയതും കാലം ഉറ്റുനോക്കുന്നതുമായ പുതുമയുള്ള വിഷയങ്ങൾ നിർദ്ദേശിക്കാൻ ക്ലിക്ക് ചെയ്യൂ

Comments are closed.