DCBOOKS
Malayalam News Literature Website

ആര്‍ സംഗീതയുടെ ‘കാറ്റിനെമേയ്ക്കുന്ന പെണ്‍കുട്ടി’; പുസ്തകപ്രകാശനം വെള്ളിയാഴ്ച

ആര്‍ സംഗീതയുടെ ‘കാറ്റിനെമേയ്ക്കുന്ന പെണ്‍കുട്ടി’ എന്ന പുസ്തകം വെള്ളിയാഴ്ച (27 ജൂലൈ 2022) പ്രകാശനം ചെയ്യും. വൈകുന്നേരം 3 മണിക്ക് കല്ലറക്കല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എസ് ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഫാ.റെജി പി കുര്യനില്‍ നിന്നും പ്രൊഫ.ജോസി ജോസഫ് (അസോസിയേറ്റ് പ്രൊഫസര്‍ ഇംഗ്ലീഷ് വിഭാഗം, എസ് ബി കോളജ്) പുസ്തകം സ്വീകരിക്കും.

പ്രാണിലോകം, കൂട്, മഞ്ഞുകാലം. കാറ്റിനെ മേയ്ക്കുന്ന പെണ്‍കുട്ടി. മൂന്നു പെണ്ണുങ്ങള്‍, ഉടയോള്‍. അനേകം വാതിലു കളില്‍ ഒരുടല്‍, പ്രജാപതി, നടക്കാനിറങ്ങുമ്പോള്‍ തുടങ്ങിയ 36 കവിതകളും ഏതാനും കുറും കവിതകളും അടങ്ങിയ സമാഹാരമാണ് ‘കാറ്റിനെമേയ്ക്കുന്ന പെണ്‍കുട്ടി’. സങ്കടങ്ങളുടെ സങ്കീർത്തനങ്ങളാവാനോ സ്വപ്നങ്ങളുടെ സ്തുതിഗീതമാവാനോ ഈ കവിതകൾ മുതിരുന്നില്ല. പകരം വഴി തെറ്റി വരുന്ന ഒരു വാക്കിന് കവിതയുടെ ചായ്പിൽ പായവിരിച്ചുകൊടുക്കുന്ന ഉദാ രമതിയായ ഒരു വീട്ടുകാരി/കാരൻ ഈ കവിതയുടെ താക്കോൽ സൂക്ഷിക്കുന്നു. സ്നേഹസമൃദ്ധമായ ഉദാരത കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടിയായി തുള്ളി നടക്കുന്നു. അവതാരിക: സുധീഷ് കൊട്ടേമ്പ്രം.

 

Comments are closed.