DCBOOKS
Malayalam News Literature Website

അനില്‍ ദേവസ്സിയുടെ ഏറ്റവും പുതിയ പുസ്തകം ‘കാസ പിലാസ’; കവര്‍ച്ചിത്രം പ്രകാശനം ചെയ്തു

അനില്‍ ദേവസ്സിയുടെ ഏറ്റവും പുതിയ പുസ്തകം ‘കാസ പിലാസ’യുടെ കവര്‍ച്ചിത്രം സോണിയ റഫീക്ക് പ്രകാശനം ചെയ്തു.

യാ ഇലാഹി ടൈംസിലൂടെ മലയാളി വായനാസമൂഹത്തിന് മുന്നിലെത്തിയ യുവ എഴുത്തുകാരന്‍ അനില്‍ ദേവസ്സിയുടെ രണ്ടാമത്തെ നോവലാണ് ഡി സി ബുക്‌സിലൂടെ പുറത്തുവരുന്ന കാസ പിലാസ. ഡി സി നോവല്‍ പുരസ്‌കാരം നേടിയ ‘യാ ഇലഹി ടൈംസി‘ന് ശേഷം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ഇപ്പുറമാണ് അനില്‍ ദേവസ്സിയുടെ പുതിയ നോവല്‍ വരുന്നത്. ‘യാ ഇലാഹി’യില്‍ നിന്നും തികച്ചും വിഭിന്നമായ പശ്ചാത്തലമാണ് ‘കാസ പിലാസ’ കൈകാര്യം ചെയ്യുന്നത്.

Comments are closed.