DCBOOKS
Malayalam News Literature Website

ആല്‍വിന്‍ ജോര്‍ജിന്റെ ‘ദുഷാന’ യ്ക്ക് ഡി സി ബുക്സ് റൊമാന്‍സ് ഫിക്ഷന്‍ പുരസ്കാരം

ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിൽ ആല്‍വിന്‍ ജോര്‍ജിന്റെ ‘ദുഷാന’ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത സംവിധായകന്‍ ബേസിൽ ജോസഫാണ് വിജയിയെ പ്രഖ്യാപിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. വി ആര്‍ സുധീഷ്, മ്യൂസ്‌മേരി, സംഗീത ശ്രീനിവാസന്‍, ഡി സി ബുക്‌സ് എഡിറ്റോറിയല്‍ ടീം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.

ബേസില്‍ പി എല്‍ദോ (ചായ വില്‍ക്കാന്‍ കൊതിച്ച ചെറുക്കന്‍),  വാന്‍ഗോഗിന്റെ കാമുകി (ജേക്കബ്ബ് എബ്രഹാം), ലേഡി ലാവന്‍ഡര്‍ (സബീന എം സാലി), നേര്‍പാതി (സുധ തെക്കേമഠം) എന്നീ കൃതികളാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റ് നോവലുകള്‍.

 

Comments are closed.