DCBOOKS
Malayalam News Literature Website

‘കാക്കി കക്കയം; അടിയന്തരാവസ്ഥയിലെ കേരളം’ വീണ്ടും വായിക്കപ്പെടുമ്പോള്‍…!

KAKKI KAKKAYAM – ADIYANTHARAVASTHAYILE KERALAM

നാലര പതിറ്റാണ്ടു മുൻപ്  ഒരു ജൂൺ 25നായിരുന്നു രാജ്യം അടിയന്തരാവസ്ഥയ്ക്കു കീഴിലായത്.  1975-ൽ ഇന്ദിര ഗാന്ധി ഗവണ്മെന്റ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ നേർചിത്രത്തെ അവതരിപ്പിക്കുന്ന കേരളം 60 പരമ്പരയിലെ പുസ്തകമാണ് കാക്കി കക്കയം; അടിയന്തരാവസ്ഥയിലെ കേരളം.

Textരാജ്യത്തിൻറെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ ഭരണകൂടത്തിന്റെ ഇടപെടലകളും അവയെ രാജ്യം പ്രതിരോധിച്ച രീതികളും വിശദമാക്കുന്നതാണ് കെ പി സേതുനാഥിന്റെ കാക്കി കക്കയം; അടിയന്തരാവസ്ഥയിലെ കേരളം.

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് 1975-77 കാലഘട്ടത്തിൽ ഇന്ദിര ഗാന്ധി സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അറിയപ്പെടുന്നത്. പൗരാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിൽ അതിനെതിരായ പ്രതിഷേധസ്വരങ്ങളും പ്രസ്ഥാനങ്ങളും എങ്ങനെ രൂപപ്പെട്ടുവെന്നും പ്രവർത്തിച്ചുവെന്നും ഈ പുസ്തകം ചർച്ച ചെയ്യുന്നു. ഇന്ത്യയുടേയും കേരളത്തിന്റെയും രാഷ്ട്രീയ സാമൂഹിക ചരിത്രപഠനത്തിൽ ഒഴിവാക്കാനാകാത്ത ഗ്രന്ഥം. കൂടാതെ, രാജ്യം മറ്റൊരു അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന് മട്ടിലുള്ള സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെകുറിച്ചുള്ള വിലയിരുത്തലും പുസ്തകം നടത്തുന്നു.

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.