DCBOOKS
Malayalam News Literature Website

കഥാമാലിക; ഒരു വേനല്‍ക്കാല സമ്മാനം, വീഡിയോ

കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിസി ബുക്‌സ് പുറത്തിറക്കിയ കഥാമാലിക സമ്മാനപ്പെട്ടിയെ പരിചയപ്പെടുത്തി താഹ മാടായിയുടെ മകള്‍. ബട്ടര്‍ഫ്‌ളൈസ് എന്ന യൂട്യൂബ് പേജിലൂടെയാണ് ഈ കൊച്ചുമിടുക്കി പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണാം

 

മലയാളത്തിലെ പ്രിയഎഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തുന്ന 12 പുസ്തകങ്ങടങ്ങുന്നതാണ് കഥാമാലിക സമ്മാനപ്പെട്ടി .  അതോടൊപ്പം പ്രശസ്ത ഹിന്ദി ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനുമായ ഗുല്‍സാര്‍ എഴുതിയ ബോസ്‌കിയുടെ കപ്പിത്താനമ്മാമന്‍ എന്ന കഥാപുസ്തകം സൗജന്യമായും സ്വന്തമാക്കാം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഥാമാലിക സമ്മാനപ്പെട്ടിയിലെ പുസ്തകങ്ങള്‍ ചുവടെ

1.തേന്മാവ്-ബഷീര്‍
2.മാഞ്ചുവട്ടില്‍-തകഴി
3.ഉതുപ്പാന്റെ കിണര്‍-കാരൂര്‍
4.ഐരാവതം-ഉറൂബ്
5.അനിയന്‍-കേശവദേവ്
6.വിഘ്‌നേശ്വരന്‍-എസ്.കെ. പൊറ്റെക്കാട്ട്
7.സവാരി-നന്തനാര്‍
8.അമ്മയും മകനും-മാധവിക്കുട്ടി
9.അതിരില്‍ പൂത്തുനിന്ന മരങ്ങള്‍- മലയാറ്റൂര്‍
10.മഞ്ഞനിറമുള്ള റോസാപ്പൂവ്- ടി.പത്മനാഭന്‍
11.അ എന്ന വേട്ടക്കാരന്‍-സക്കറിയ
12.അപ്പം ചുടുന്ന കുങ്കിയമ്മ-എം മുകുന്ദന്‍

കഥാമാലിക സമ്മാനപ്പെട്ടി ഓര്‍ഡര്‍  ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.