DCBOOKS
Malayalam News Literature Website

നിധി ബുക്‌സ് വായനമുറിയില്‍ ഇന്ന് ഒ വി വിജയന്റെ ‘കടല്‍ത്തീരത്ത്’; അവതരണം മിനി വിശ്വനാഥന്‍

'കടല്‍ത്തീരത്ത്' എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന്‍ മനോഹരമായി ചിത്രീകരിക്കുകയാണ് ഒ വി വിജയന്‍

നിധി ബുക്‌സ് വായനമുറിയില്‍ ഇന്ന് ഒ വി വിജയന്റെ ‘കടല്‍ത്തീരത്ത്‘. ഇന്ന് ( 29 സെപ്റ്റംബര്‍ 2021) രാത്രി 9 മണിക്ക് ക്ലബ്ബ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ മിനി വിശ്വനാഥന്‍ കഥ അവതരിപ്പിക്കും.

Textവധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്‍, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന ‘കടല്‍ത്തീരത്ത്‘ എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ ഒ വി വിജയന്‍ മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി ഒ വി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കടല്‍ത്തീരത്ത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.