DCBOOKS
Malayalam News Literature Website

ഒ എന്‍ വിയുടെ ‘കടല്‍ശംഖുകള്‍’; പി കെ രാജശേഖരന്റെ പുസ്തകവിചാരം

ഒ എന്‍ വിയുടെ അവസാനകവിതാസമാഹാരങ്ങളിലൊന്നായ ‘കടല്‍ശംഖുകള്‍
എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി പി.കെ. രാജശേഖരന്‍ നയിക്കുന്ന ചര്‍ച്ച വെള്ളിയാഴ്ച (30 ജൂലൈ 2021). ഡിസി ബുക്‌സ് ക്ലബ് ഹൗസില്‍ രാത്രി 7.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ വായനക്കാര്‍ക്കും പങ്കെടുക്കാം.

Textസ്വാതി തന്‍ നഗരത്തില്‍, ഒരു പുഴയുടെ ഹംസഗാനം, കണ്ണേ മടങ്ങുക തുടങ്ങിയ 31 കവിതകളുടെ സമാഹാരമാണ് ‘കടല്‍ശംഖുകള്‍’. ഇതില്‍ 7 കവിതകള്‍ കവിയുടെ ജര്‍മ്മന്‍ യാത്രയുമായി ബന്ധപ്പെട്ട ജര്‍മ്മന്‍ സ്‌കെച്ചുകള്‍ എന്ന വിഭാഗത്തില്‍ ഉള്ളവയാണ്. പ്രകൃതിയും സമൂഹവും ഏറെ ചലനാത്മകമായി ഈ ഭാവകാവ്യങ്ങളിലെ സാന്നിധ്യമാകുന്നു. ജ്ഞാനപീഠ പുരസ്‌കാര സമ്മാനിതനായ ഒ എന്‍ വിയുടെ കാവ്യലോകത്തിലെ പുതുനാമ്പുകള്‍.

പ്രണയമായും വിരഹമായും നൊമ്പരമായും മലയാള കവിതയുടെ ഗതിവിഗതികളിലും മലയാളി ഹൃദയങ്ങളിലും   നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ അനശ്വര കവി ഒ എന്‍ വി കുറുപ്പിന്റെ നവതി വര്‍ഷമാണിത്.

Stay tuned ;https://www.clubhouse.com/

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.