DCBOOKS
Malayalam News Literature Website

‘കാപ്പ’; ജി.ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ സിനിമയാകുന്നു

ജി ആര്‍ ഇന്ദുഗോപന്‍റെ 'ശംഖുമുഖി'യെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രം

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവെല്ല സിനിമയാകുന്നു. വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് ‘കാപ്പ’ എന്നാണ് പേരിട്ടിരിക്കുന്നത്.

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ജി ആര് ഇന്ദുഗോപന്റെ  പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കൃതിയിലെ കഥയാണ് ശംഖുമുഖി. പുസ്തകത്തിലെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം  എന്ന കഥയും ഉടന് ബിഗ്സ്ക്രീനിലെത്തും. ഡിസി ബുക്സ് പ്രസിദ്ധീകരച്ച ഒരു പുസ്തകത്തിലെ തന്നെ രണ്ടു കഥകള് ഒന്നിച്ച് സിനിമയാകുന്നുവെന്ന അപൂര്വ്വതയും പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന പുസ്തകത്തിനുണ്ട്.  ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്.

തിരുവനന്തപുരത്തിന്റെ അധോലോകത്തെ സംബന്ധിക്കുന്ന പടിഞ്ഞാറേ കൊല്ലം ചോരക്കാലം, തീവണ്ടിയിലെ തടവുകാരന് ശംഖുമുഖി എന്നീ മൂന്ന് വ്യത്യസ്തമായ കഥകളാണ് പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കൃതിയിലുള്ളത്. അവിടത്തെ രാഷ്ട്രീയം, അധികാരം, പണം എന്നിവയെല്ലാം കഥകള്‍ക്ക് പശ്ചാത്തലമാകുന്നു. മൂന്നു വ്യത്യസ്തമായ ചെറുനോവലുകള്‍ എന്ന് വിശേഷിപ്പിക്കാമെങ്കിലും ഈ കഥകളുടെയെല്ലാം അന്തര്‍ധാര ഒന്നാണ്. മൂന്നു നോവലുകളിലൂടെയും കടന്നുപോകുന്ന പൊതുവായ ചില കഥാപാത്രങ്ങള്‍ പോലുമുണ്ട്.

ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

 

 

Comments are closed.