DCBOOKS
Malayalam News Literature Website

അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു

മുംബൈ സാഹിത്യോത്സവത്തിന്റെ സ്ഥാപകനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ അദ്ദേഹം ഒരു കോളമിസ്റ്റ്, എഴുത്തുകാരന്‍, ആര്‍ക്കിടെക്റ്റ്, ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ ഉപദേശക സമിതി അംഗം തുടങ്ങി പല മേഖലകളില്‍ പ്രവര്‍ത്തിച്ചു.

മിഡ് ഡേ, ദി ഇന്‍ഡിപെന്‍ഡന്റ് എന്നിവയുള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു ധാര്‍ക്കര്‍. തെക്കന്‍ മുംബൈയിലെ ആകാശവാണി ഓഡിറ്റോറിയം ഒരു ആര്‍ട്ട് സിനിമാ തിയേറ്ററായി മാറ്റിയതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. മഹാത്മാ ഗാന്ധിയുടെ ദണ്ഡിയാത്രയുടെ ചരിത്രം പറയുന്ന ദ റൊമാന്‍സ് ഓഫ് സാള്‍ട്ട് എന്ന പുസ്തകം ഏറെ പ്രശസ്തമാണ്.

 

Comments are closed.