DCBOOKS
Malayalam News Literature Website

അന്ത ഭയം ഇരിക്കട്ടും !

ദേവദാസ് വി.എം

സ്വപ്നങ്ങൾ കാണുന്നതിനിടെ ഞെട്ടിയെഴുന്നേൽക്കുമ്പോഴാണ് പലപ്പോഴും കഥകളുടെ ആശയങ്ങൾ തെളിഞ്ഞുകിട്ടാറുള്ളത്. ആ നിമിഷങ്ങളെ എവിടെയെങ്കിലുമൊന്നു കോറിയിട്ടാണ് പിന്നീട് ഉപയോഗപ്പെടുത്താറുള്ളത്. അതൊക്കെ പിന്നെയാകാമെന്നു കരുതി മൂടിപ്പുതച്ചു മയങ്ങിയാലോ, മായയെന്നോണം തെളിഞ്ഞതെല്ലാം മാഞ്ഞുപോകുകയും ചെയ്യും.

Textഅങ്ങനെയൊരു ഉച്ചമയക്കത്തിലാണ്  കിടക്കുന്നതിന്റെ നേരെ മീതെ മേൽക്കൂരയിലൊരു ദ്വാരം വീണതായി സ്വപ്നം കാണുന്നത്. ഞെട്ടിയെഴുന്നേറ്റു  നോക്കുമ്പോഴുണ്ട് ജനൽ വഴിയുള്ള വെയിലേറ്റു തറയിൽ കിടക്കുന്നൊരു കളിപ്പാട്ടത്തിന്റെ തിളക്കം മേൽക്കൂരയിൽ പ്രതിഫലിക്കുന്നു. കണ്ടത് സ്വപ്നം തന്നെയാണോ അല്ലയോ എന്നറിയാൻ കുറച്ചു നിമിഷങ്ങൾ വേണ്ടുവന്നു വന്നു.  ഏറ് എഴുതി തുടങ്ങുന്നതങ്ങനെയാണ്.

നമ്മുടെയൊക്കെ സ്വസ്ഥതയിലേക്ക് ഏതുനിമിഷവും ഒരു ഏറ് വന്നു വീഴാവുന്നതേയുള്ളൂ എന്നതാണ് ‌വാസ്തവം. എത്രയൊക്കെ സുരക്ഷിതരാണ്  കരുതിയാലും ശരി മേൽക്കൂരയ്ക്കും മൂടുപടത്തിനുമെല്ലാം തുളയിടാൻ തക്കവിധമൊരു ആധി ഏവരുടെയും ഉള്ളിൽ ബാക്കിയുണ്ടാകും. ഭൂതകാലത്തിന്റെ അവശേഷിപ്പുകൾ മൂളിവരുന്നൊരു കല്ലിന്റെ രൂപത്തിൽ ഏതൊരാളെയും തേടിയെത്താം. അക്കാലത്തിലെ പ്രവർത്തികളുടെ അനന്തരഫലങ്ങളെല്ലാം ചേർന്ന്  അന്നേരം വിചാരണയ്ക്കൊരുമ്പെടുന്നു. അതിനെ നേരിടാനുള്ള പരിഹാരമെന്തെന്ന് ആലോചിച്ചുള്ള ഓട്ടപ്പാച്ചിലിനിടെ തൊടുന്നതെല്ലാം അബദ്ധമായി മാറുകയും ചെയ്യും. എങ്ങനെയൊക്കെ ഓടിയൊളിക്കാൻ ശ്രമിച്ചാലും കുറ്റബോധമെന്ന തക്ഷകൻ തോളിലിരുന്ന് പുഴുവായി നുളയ്ക്കും. പിന്നീടത് പാമ്പായിമാറി പത്തി വിടർത്തി ചീറ്റും. ‘അന്ത ഭയം ഇരിക്കട്ടും’ എന്നൊരോർമ്മപ്പെടുത്തലാണ് ഏറ് എന്ന നോവലിന്റെ ഇതിവൃത്തം.

ദേവദാസ് വി.എം രചിച്ച ‘ഏറ്’ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

 

Comments are closed.