fbpx
DCBOOKS
Malayalam News Literature Website

ജോണ്‍ എബ്രഹാമിന്റെ ജീവിതം സിനിമയാകുന്നു, ടീസര്‍ പുറത്തിറങ്ങി

ജനകീയ സിനിമകളുടെ പിതാവ് ജോണ്‍ എബ്രഹാമിന്റെ ജീവിതം സിനിമയാകുന്നു. ജോണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളിലും ശോഭിച്ച ജോണ്‍ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലര്‍ത്തിവന്നു. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോണ്‍ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ജനശ്രദ്ധ നേടുകയുണ്ടായി.

പ്രേംചന്ദാണ് ജോണ്‍ എബ്രഹാമിന്റെ ജീവിതെ പറയുന്ന ജോണിന്റെ സംവിധായകന്‍. പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ മുക്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീദി ദാമോദരനാണ്. ജോണിന്റെ ഓര്‍മ്മദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Comments are closed.