DCBOOKS
Malayalam News Literature Website

സുഭാഷ് ചന്ദ്രന് ജന്മദിനാശംസകള്‍

ആഴമേറിയ ചിന്തകള്‍ കൊണ്ടും എഴുത്തിന്റെ തീവ്രാനുഭവങ്ങള്‍ കൊണ്ടും വായനക്കാരെ ഏറെ സ്വാധീനിച്ച  എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് ഇന്ന് ജന്മദിനം. മനുഷ്യന്റെ ക്ഷണികതയിലേക്ക് വിരല്‍ ചൂണ്ടുന്ന അറിവനുഭവങ്ങളും ഒപ്പം ചില ജീവിതദര്‍ശനങ്ങളും ഈ കഥകള്‍ പങ്കുവെയ്ക്കുന്നു. വ്യത്യസ്തമായ രചനാതന്ത്രങ്ങള്‍ സുഭാഷ് ചന്ദ്രന്‍ എഴുത്തിന്റെ വഴിയില്‍ സ്വീകരിച്ചിട്ടുണ്ട്.

കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്‌കാരം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ പുരസ്‌കാരം, കോവിലന്‍ പുരസ്‌കാരം, ഫൊക്കാന പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം തുടങ്ങി  നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സുഭാഷ് ചന്ദ്രന് ഡിസി ബുക്‌സിന്റെ ജന്മദിനാശംസകള്‍.

 

Comments are closed.