DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര കാവ്യോത്സവം ; 9 രാജ്യങ്ങളില്‍ നിന്നായി 50 -ലധികം കവികൾ പങ്കെടുക്കുന്നു

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡി സി ബുക്സും സംയുക്തമായി മെയ് 28 ന് അന്താരാഷ്ട്ര കാവ്യോത്സവം സംഘടിപ്പിക്കുന്നു. കവി സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് കാവ്യോത്സവം ഒരുക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. രവി ഡിസി, എ പ്രദീപ് കുമാര്‍, പ്രൊഫ. കെ. സച്ചിദാനന്ദന്‍, എ.കെ അബ്ദുല്‍ ഹക്കീം എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

ഇന്ത്യയിലെ പ്രമുഖ കവികളോടൊപ്പം അയർലൻഡ്,  ഇസ്രയേൽ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ് , പലസ്തീൻ, ഗ്രീസ്, ഇറ്റലി, ഓസ്‌ട്രേലിയ, ഫിലിപ്പൈൻ തുടങ്ങി 9 രാജ്യങ്ങളില്‍ നിന്നായി 50 -ലധികം എഴുത്തുകാര്‍ ചടങ്ങില്‍ പങ്കെടുക്കും. മെയ് 28 ന് രാവിലെ പത്തു മുതൽ ഡി സി ബുക്സിന്റെ യു ട്യൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും കാവ്യോത്സവം കാണാവുന്നതാണ്.

Comments are closed.