DCBOOKS
Malayalam News Literature Website

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു; എംബിഎ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

കോട്ടയം: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നവരുടെയും ജീവിതോപാധി നഷ്ടപ്പെട്ടവരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ആശാ വര്‍ക്കേഴ്‌സ്, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, കേരളാ പൊലീസ് സേനാംഗങ്ങള്‍, വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും മടങ്ങിയെത്തിയിട്ടുള്ളവര്‍, ജീവിതോപാധി നഷ്ടപ്പെട്ടവര്‍, വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ എന്നിവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2021 അക്കാദമിക് വര്‍ഷത്തിലെ  എംബിഎ കോഴ്‌സുകളുടെ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ്.

വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.