DCBOOKS
Malayalam News Literature Website

ചലച്ചിത്രമേളയില്‍ ഇന്ന് 19 ചിത്രങ്ങള്‍ 

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചൊവ്വാഴ്ച 19 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. രാവിലെ 9.30-ന് മൂന്ന് തിയേറ്ററുകളിലാണ് ആദ്യ പ്രദർശനം. ലിബർട്ടി ഗോൾഡിൽ ഓട്ടോ പോർട്രെയ്റ്റ് ഓഫ് ദ ഡിസംബർ, ലിറ്റിൽ പാരഡൈസിൽ എറ്റെ 85, മൂവി ഹൗസിൽ യെ മാ ഫെൻ സോങ് എന്നിവ സ്ക്രീനിൽ തെളിയും. നാല് മത്സരചിത്രങ്ങൾ ചൊവ്വാഴ്ച പ്രദർശനത്തിനുണ്ടാകും. ദിസ് ഈസ് നോട്ട് എ ബുറിയൽ, ഇറ്റ് ഈസ് എ റിസറക്ഷൻ, ഷെയ്ത്താൻ വൊജുദ് നദാരദ്, ലോസ് നൊംബ്രസ് ഡെ ലാസ് ഫ്ളോർസ്, സെപ്ലംമിസ് ഒലുംലർ അരസിൻഡ എന്നിവയാണ് ചിത്രങ്ങൾ. ലോകസിനിമാ വിഭാഗത്തിൽ എട്ട് സിനിമകളും മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ രണ്ടും ഗൊദാർദിന്റെ രണ്ടും ചിത്രങ്ങളും ചൊവ്വാഴ്ചയുണ്ടാകും.

മേളയിൽ ഇന്ന്

ലിബർട്ടി സ്യൂട്ട് : 10-ന് ല ന്യൂട്ട് ഡെസ് റോയിസ്, 12.30-ദിസ് ഈസ് നോട്ട് എ ബുറിയൽ, ഇറ്റ് ഈസ് എ റിസറക്ഷൻ, 3.30-ഷെയ്ത്താൻ വൊജുദ് നദാരദ്.

ലിബർട്ടി ഗോൾഡ് : 9.30-ഓട്ടോ പോർട്രെയ്റ്റ് ഡെ ഡിസംബർ, 11.30-ലെ ലിവർ ദി ഇമേജ്. രണ്ട്-ഫെവ്രിയർ, അഞ്ചിന് ഡൊറോജി ടൊവറിഷിക്കി.

ലിറ്റിൽ പാരഡൈസ് : 9.30-എറ്റെ 85, 12-ന് ലോസ് നൊംബ്രസ് ഡെ ലാസ് ഫ്ളോർസ്, 2.30-സെപ്ലംമിസ് ഒലുംലർ അരസിൻഡ, ആറിന് ഉദ്ഘാടനം, തുടർന്ന് ക്വോവാഡിസ് ഐഡ.

പാരഡൈസ് : 9.45-പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, 12.30-തിങ്കളാഴ്ച നിശ്ചയം, 3.15-പിങ്കി എല്ലി

മിനി പാരഡൈസ് : 11.00-ഓയാസിസ്,രണ്ട്-ഷി.

മൂവി ഹൗസ് : 9.30-യെ മാ ഫെൻ സോങ്, 12.30-ലൈല ഇൻ ഹൈഫ, 2.45-ഡഷ്തെ ഖമോഷു, 6.30-ക്വോവാഡിസ് ഐഡ.

Comments are closed.