DCBOOKS
Malayalam News Literature Website

ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കൊറോണക്കാലത്തെ ഇടപെടലുകള്‍ ‘കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകള്‍’; പുസ്തകപ്രകാശനം നാളെ

പി.റ്റി. ചാക്കോയുടെ ഏറ്റവും പുതിയ പുസ്തകം ‘കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകള്‍’ നാളെ (24 ഫെബ്രുവരി 2021) പ്രകാശനം ചെയ്യും. രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന പ്രകാശ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡോ. ശശി തരൂര്‍ എം പി, മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി എന്നിവര്‍ പങ്കെടുക്കും.

കുഞ്ഞൂഞ്ഞ് എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കൊറോണക്കാലത്തെ ഇടപെടലുകളാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്. ചെറുനര്‍മ്മത്തില്‍ ചാലിച്ചെഴുതിയ ഈ പുസ്തകം കുഞ്ഞൂഞ്ഞു കഥകള്‍ പമ്പരയിലെ മൂന്നാംഭാഗം കൂടിയാണ്. ദുരിതങ്ങള്‍ വാരിവിതറിയ ലോക്ഡൗണ്‍ കാലത്ത് ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുകയും അനേകായിരങ്ങളുടെ കണ്ണീരൊപ്പുകയും ചെയ്ത ജനകീയ നേതാവിനെ ഈ പുസ്തകത്തില്‍ കാണാം.

Comments are closed.