DCBOOKS
Malayalam News Literature Website
Rush Hour 2

ഓഹരി വിപണിയിലെ പ്രമുഖ അനലിസ്റ്റ് അലക്സ് കെ.മാത്യുസ് അന്തരിച്ചു

ചിത്രത്തിന് കടപ്പാട് : മനോരമ
ചിത്രത്തിന് കടപ്പാട് : മനോരമ

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ പ്രസിദ്ധ അനലിസ്റ്റ് ആയ അലക്സ് കെ മാത്യുസ്സ് നിര്യാതനായി . 59 വയസ്സായിരുന്നു.

ഇന്ന് കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ രോഗമായിരുന്നു.

ജിയോജിത് റിസർച്ച് ഹെഡ് ആയി ദീർഘകാലം പ്രവർത്തിച്ചിരുന്നു.

സ്റ്റോക്ക് മാർക്കറ്റ് സംബന്ധമായി  നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

കൊല്ലത്ത് മണത്തറ കുടുംബാംഗമാണ്. കൊട്ടാരക്കര കിഴക്കേ വീട്ടിൽ അനു ആണ് ഭാര്യ. മക്കൾ : അഞ്ചു (ജർമ്മനി), സൂസൻ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ).

Comments are closed.