DCBOOKS
Malayalam News Literature Website

രാജ്യാന്തര ചലച്ചിത്ര മേള: ഇന്ത്യന്‍ പനോരമയ്ക്ക് തുടക്കമായി

പനാജി: രാജ്യാന്തര ചലച്ചിത്ര മേളയില്‍ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ പനോരമയ്ക്ക് തുടക്കമായി. അങ്കിത് കോത്താരി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം പാഞ്ചികയായിരുന്നു (നോണ്‍ഫീച്ചര്‍) ഉദ്ഘാടന ചിത്രം.

ഇന്ത്യന്‍ സമൂഹത്തിലെ ജാതിസമ്പ്രദായത്തിന്റെയും സാമൂഹിക വിവേചനത്തിന്റെയും പശ്ചാത്തലത്തില്‍ മിരി, സുബ എന്നീ രണ്ടു പെണ്‍കുട്ടികളുടെ സൗഹൃദത്തെ ആസ്പദമാക്കിയാണ് പാഞ്ചിക കഥ പറയുന്നത്.

23 കഥാചിത്രങ്ങളും (ഫീച്ചര്‍ സിനിമകള്‍) 20 കഥേതര ചിത്രങ്ങളും (നോണ്‍ ഫീച്ചര്‍) അടങ്ങുന്നതാണ് ഇത്തവണത്തെ പനോരമ. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടം നേടിയിട്ടുണ്ട്.

അന്‍പത്തിയൊന്നാം രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്രമേളയ്ക്ക് ജനുവരി 16-നാണ് ഗോവയില്‍ തുടക്കമായത്. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ തിരിതെളിച്ചു.

Comments are closed.