DCBOOKS
Malayalam News Literature Website

ഭരണകൂടത്തിനെതിരെ സംസാരിക്കുന്നതാണ് യഥാർത്ഥ മാധ്യമപ്രവർത്തനം: പ്രമോദ് രാമൻ

ഭരണകൂടത്തിനെതിരെ സംസാരിക്കുന്നതാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനമെന്ന് പ്രമോദ് രാമന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ ‘ഇന്ത്യന്‍ മാധ്യമം കലുഷിതമായ ഇടം’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവമാധ്യമങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എഡിറ്റര്‍-അറ്റ്-ലാര്‍ജ് ആയ ആര്‍ രാജഗോപാല്‍ സംസാരിച്ചു. ന്യൂസ് ക്ലിക് ചൈനീസ് ഫണ്ട് സ്വീകരിച്ചു എന്ന കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തത് വിവാദമായി. എന്നാല്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് അതേ സ്ഥാപനത്തിലെ 46 പേരുടെ വീട്ടില്‍ കയറി ഫോണ്‍ കസ്റ്റഡിയില്‍ എടുത്തത് അറസ്റ്റ് ചെയ്തതിന് തുല്യമാണെന്ന് ആര്‍. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഇപ്പോള്‍ നല്ല രീതിയിലുള്ള ഭരണമല്ല നടക്കുന്നതന്നും മാഫിയയാണ് ഭരിക്കുന്നതന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.