DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ വ്യോമസേനാ ദിനം

indian air force day

ഇന്ത്യന്‍ വ്യോമസേനയിലെ മൂന്ന് പ്രബല വിഭാഗങ്ങളില്‍ ഒന്ന്. വായുസേന എന്ന പേരിലും വ്യോമസേന എന്ന പേരിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യന്‍ വ്യോമസേന. 1,70,000 അംഗങ്ങളാണ് വ്യോമസേനയിലുള്ളത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യന്‍ വ്യോമസേന രൂപീകൃതമായത്. വ്യോമസേന രൂപീകൃതമായ ഒക്ടോബര്‍ 8 എല്ലാവര്‍ഷവും വ്യോമസേനാ ദിനമായി കൊണ്ടാടുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേന സജീവമായി പങ്കെടുത്തിരുന്നു. ഈ സേവനത്തെ പരിഗണിച്ച് റോയല്‍ എന്ന ബഹുമതി ലഭിക്കുകയും അങ്ങനെ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നായിത്തീരുകയും ചെയ്തു. ഇന്ത്യ റിപ്പബ്ലിക് ആയതോടെ പേര് ഇന്ത്യന്‍ വ്യോമസേന എന്നായി. 1954-ല്‍ ആദ്യത്തെ ഇന്ത്യന്‍ എയര്‍മാര്‍ഷലായി സുബ്രതോ മുഖര്‍ജി നിയമിതനായി. ദില്ലിയിലാണ് ഇന്ത്യന്‍ വ്യോമസേനാ ഹെഡ് ക്വാര്‍ട്ടേഴ്‌സ്.

Comments are closed.