DCBOOKS
Malayalam News Literature Website

കൊച്ചു കുട്ടികൾക്ക് ഒരു പുസ്തകം സമ്മാനിക്കൂ, അവർ വായിച്ചു വളരട്ടെ : മൃണാൾ ദാസ്

 

നല്ലൊരു നാളെയാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ ചോക്ലേറ്റുകൾക്ക് പകരം കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിക്കൂ എന്ന് ഫുഡ് ബ്ലോഗർ മൃണാൾ ദാസ്. തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച വിഡിയോയിലൂടെയാണ് അദ്ദേഹം വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചത്. നിരവധി ആളുകൾ ഇതോടകം വീഡിയോ കണ്ടുകഴിഞ്ഞു. ഓൺലൈൻ ചതിക്കുഴികളിൽ നിന്നും സാമൂഹിക വിപത്തുകളിൽ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാൻ വായനയിലൂടെ കഴിയും എന്നും അദ്ദേഹം പറയുന്നു.

കൊച്ചുകുട്ടികൾക്ക് നിങ്ങൾ എന്തെങ്കിലും സമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ വല്ലോപ്പോഴും ചോക്ലേറ്റുകൾക്ക് പകരം പുസ്തകങ്ങൾ നൽകണം. മനുഷ്യന്റെ കാഴ്ചപ്പാടുകൾ വികസിക്കണം എങ്കിൽ കുട്ടിക്കാലം മുതൽ വായന ശീലിക്കണം. വർഗീയത പോലുള്ള വിവരക്കേടുകൾ സമൂഹത്തിൽ പടർന്നതിനു പിന്നിലും വായനയുടെ അഭാവം ഉണ്ട്. വായിക്കാവുന്ന അത്രയും നല്ല പുസ്തകങ്ങൾ വായിക്കണം- മൃണാൾ ദാസ് പറഞ്ഞു

വീഡിയോ കാണാം

പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.