DCBOOKS
Malayalam News Literature Website

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു

ഫെബ്രുവരി നാലാം തീയ്യതി മുതല്‍ നടത്താനിരുന്നു 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വെച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.