DCBOOKS
Malayalam News Literature Website

ഐ.എ.എ വേള്‍ഡ് കോണ്‍ഗ്രസ് ഫെബ്രുവരി 20 മുതല്‍ കൊച്ചിയില്‍

കൊച്ചി: ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസ്സോസിയേഷന്റെ( ഐ.എ.എ) 44-ാമത് വേള്‍ഡ് കോണ്‍ഗ്രസ് ഫെബ്രുവരി 20 മുതല്‍ 22 വരെ കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 25-ഓളം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യ ആദ്യമായാണ് ഐ.ഐ.എ വേള്‍ഡ് കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും ആധുനിക മനുഷ്യ റോബോട്ടായ സോഫിയയാണ് സമ്മേളനത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം.

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, യൂണിലിവര്‍ സി.ഇ.ഒ പോള്‍ പോള്‍മാന്‍, മൈക്കല്‍ മക്വീന്‍, നന്ദന്‍ നിലേകനി, ശ്രീ ശ്രീ രവിശങ്കര്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ആന്ദ്രേ അഗാസി, ശശി തരൂര്‍, വിജയ് അമൃത്‌രാജ്, സ്‌കൈപ്പ് കോ ഫൗണ്ടര്‍ ജോസാസ് കെജെല്‍ബര്‍ഗ, ഒഗിള്‍വി ആന്‍ഡ് മേത്തര്‍ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ പീയൂഷ് പാണ്ഡേ തുടങ്ങി ലോകപ്രശസ്തരായ നാല്പതോളം പേര്‍ സംവദിക്കാനെത്തും.

 

Comments are closed.