DCBOOKS
Malayalam News Literature Website

‘ഐ ലവ് ഡിക്ക്’ എന്ന പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനവുമായി പുസ്തകത്തിന്റെ എഴുത്തുകാരി ക്രിസ് ക്രൗസ്.

 

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘ഐ ലവ് ഡിക്ക്’ എന്ന നോവലിന്റെ മലയാള വിവര്‍ത്തനവുമായി അമേരിക്കൻ എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമായ ക്രിസ് കൗസ് . ‘അൽബകർക്കിയിൽ’ (albuquerque) നിന്നുമുള്ള ചിത്രം.

സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പുസ്തകം’ എന്നാണ് ഗാര്‍ഡിയന്‍ പത്രം ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. ‘ഒരു ബസ് യാത്രയില്‍ ഇതൊന്ന് വായിച്ചു നോക്കൂ-ഞങ്ങള്‍ വെല്ലുവിളിക്കുന്നു’ എന്ന് സണ്‍ഡേ ടൈംസും! അതെ, ഒരു ബസ്‌യാത്രയിലോ തീവണ്ടിയാത്രയിലോ വായിക്കാന്‍ വേണ്ടിയാണ് ഈ പുസ്തകം നിങ്ങള്‍ കയ്യിലെടുക്കുന്നതെങ്കില്‍ ദയവുചെയ്ത് താഴെ വെക്കുക. കാരണം, അതത്ര എളുപ്പമാവില്ല. ഈ രചനയെ ഒരു നോവല്‍ എന്ന് വിളിക്കാമോ എന്ന ചോദ്യം പല നിരൂപകരും ആവര്‍ത്തിച്ചിരുന്നു. അനേകം കത്തുകള്‍, അനേകം ചിന്തകള്‍! എന്നാല്‍ ആദിമധ്യാന്ത പൊരുത്തങ്ങള്‍ തീര്‍ക്കുന്ന രചനയെ നോവല്‍ എന്ന് വിശേഷിപ്പിക്കാമെങ്കില്‍ ഇത് ഏറെ സവിശേഷമായ നോവലാണെന്ന് തന്നെ പറയേണ്ടി വരും. റഫറന്‍സുകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും ഇടയിലൂടെ നീളുന്ന ഹൃദയരേഖകള്‍ പോലെയാണ് എഴുത്തുകാരി ‘തന്നെ’ വായനക്കാരന്റെ കൈകളില്‍ എത്തിക്കുന്നത്. ഇതില്‍ അടങ്ങാത്ത പ്രണയമുണ്ട്, പ്രണയത്തിനു വേണ്ടിയുള്ള തീരാത്ത യാത്രകളുണ്ട്, സ്വയം കണ്ടെത്തുക എന്ന കാലാതീതമായ ആ സത്യവും കടന്നുവരുന്നുണ്ട്.

ചലച്ചിത്ര സംവിധായികയായ ക്രിസ് കൗസിന് തന്റെ ഭർത്താവ് സിൽവർ ലൊത്രാൻഷയുടെ സഹപ്രവർത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാൾക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളി ലൂടെയാണ് നോവൽ വികസിക്കുന്നത്. ഭർത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമാ യുള്ള ബന്ധങ്ങൾ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങൾ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ൽ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ ‘ഉന്മാദാവസ്ഥയിൽ നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. ഒരു ബസ് യാത്രയിൽ ഇതൊന്ന് വായിച്ചു നോക്കൂ – ഞങ്ങൾ വെല്ലുവിളിക്കുന്നു’ എന്നാണ് സൺഡേ ടൈംസ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

Comments are closed.