DCBOOKS
Malayalam News Literature Website

അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു

ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു. കണ്ണന്‍ അയ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനവ് ബിന്ദ്രയായി എത്തുന്നത് ഹര്‍ഷവര്‍ദ്ധന്‍ കപൂറാണ്. അഭിനവ് ബിന്ദ്രയുടെ ആത്മകഥയായ എ ഷോട് അറ്റ് ഹിസ്റ്ററി: മൈ ഒബ്‌സെസ്സിവ് ജേര്‍ണി ടു ഒളിമ്പിക് ഗോള്‍ഡ് ആന്‍ഡ് ബിയോണ്ട് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ.

ജീവചരിത്ര സിനിമകള്‍ സാധാരണ ഒരു കേന്ദ്ര കഥാപാത്രത്തെ കുറിച്ച് മാത്രമാകും പറയുക. എന്നാല്‍ ഇവിടെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ കൂടി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ സാധാരണ ജീവചരിത്ര സിനിമകളെ പോലെയായിരിക്കില്ല ഇതെന്ന് ഹര്‍ഷവര്‍ദ്ധന്‍ കപൂര്‍ പറയുന്നു. സിനിമയില്‍ ഗാനങ്ങളുണ്ടാകില്ലെന്നും ഹര്‍ഷവര്‍ദ്ധന്‍ കപൂര്‍ പറഞ്ഞു. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Comments are closed.