DCBOOKS
Malayalam News Literature Website

പ്രസംഗവീഡിയോ മത്സരം: നവംബര്‍ 20 വരെ എന്‍ട്രികള്‍ അയയ്ക്കാന്‍ അവസരം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്റി തലം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനവും ഭൂമിയുടെ ഭാവിയും എന്ന വിഷയത്തില്‍ നിങ്ങള്‍ക്ക് പറയാനുള്ളത് ഒരു മിനുട്ടുള്ള വീഡിയോയായി ചിത്രീകരിച്ച് ഞങ്ങള്‍ക്കയച്ചു തരൂ. മികച്ച പ്രസംഗങ്ങള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യുന്നു. കൂടാതെ മികച്ച പ്രസംഗകരെ കണ്ടെത്തി ആകര്‍ഷകമായ സമ്മാനങ്ങളും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവര്‍ക്കായി ഒരു പ്രത്യേക സെഷനും ഒരുക്കുന്നു.

നിബന്ധനകള്‍

1. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ സെല്‍ഫി വീഡിയോകളായിരിക്കണം മത്സരത്തിലേക്ക് അയക്കേണ്ടത്. ഒരു വ്യക്തിയുടെ ഒന്നിലധികം വീഡിയോകള്‍ സ്വീകാര്യമല്ല.

2. വീഡിയോയില്‍ പ്രസംഗത്തിനൊപ്പം മറ്റ് ഇഫക്ടുകളോ സംഗീതമോ ചേര്‍ക്കാന്‍ പാടില്ല.

3. ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തിലേക്ക് എന്‍ട്രികള്‍ അയയ്ക്കാം.

4. എന്‍ട്രികള്‍ക്കൊപ്പം വിദ്യാര്‍ത്ഥിയുടെ പേര്, വയസ്സ്, സ്‌കൂള്‍, മേല്‍വിലാസം, ഇമെയില്‍ വിലാസം എന്നിവയും ഉള്‍പ്പെടുത്തണം

5. competitions@keralalitfest.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് എന്‍ട്രികള്‍ അയയ്ക്കാവുന്നതാണ്.

6. വിജയികളെ തെരഞ്ഞെടുക്കുന്ന പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാനതീയതി: 2019 നവംബര്‍ 20

അധികവായനയ്ക്ക്- ഗ്രെറ്റയെപ്പോലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നിങ്ങള്‍ക്കും പറയാനുണ്ടോ?

Comments are closed.