DCBOOKS
Malayalam News Literature Website

75-ാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കാലിഫോര്‍ണിയ: 75-ാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രമായി ലേഡി ബേഡിനെ തിരഞ്ഞെടുത്തു. മോഷന്‍ പിക്ച്ചര്‍ വിഭാഗത്തില്‍ മികച്ച നടി സയോര്‍സ് റോണാനാണ്( ലേഡി ബേഡ്). മികച്ച നടനായി ജയിംസ് ഫ്രാങ്കോ( ദ് ഡിസാസ്റ്റര്‍ ) യെയും തിരഞ്ഞെടുത്തു. ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ മികച്ച താരങ്ങള്‍ കണ്ടെത്തുന്നതിനായി ഹോളിവുഡ് പ്രസ് അസോസിയേഷനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.

പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം; (Musical or Comedy): ലേഡി ബേഡ്
മികച്ച നടി;  മോഷന്‍ പിക്ചര്‍, (Musical or Comed്യ): സയോര്‍സ് റോണാന്‍ (ലേഡി ബേഡ്)
മികച്ച നടന്‍;  (മോഷന്‍ പിക്ചര്‍), Musical or Comedy): ജയിംസ് ഫ്രാങ്കോ ( ദ ഡിസാസ്റ്റര്‍)
മികച്ച സംവിധായകന്‍: ഗില്ലേര്‍മോ ടെല്‍ ടോറോ (ദ ഷേപ്പ് ഓഫ് വാട്ടര്‍)

മികച്ച ടിവി ഫിലിം: ബിഗ് ലിറ്റില്‍ ലൈസ്
മികച്ച നടി: (ടിവി ഫിലിം) നിക്കോള്‍ കിഡ്മാന്‍ ( ബിഗ് ലിറ്റില്‍ ലൈസ്)
മികച്ച ടിവി സീരീസ്: ദ ഹാന്റ് മെയ്ഡ് ടെയില്‍
മികച്ച നടി (ടിവി സീരീസ്, ഡ്രാമ): എലിസബത്ത് മോസ്
മികച്ച നടന്‍ (ടിവി സീരീസ്, ഡ്രാമ): സ്‌റ്റെര്‍ലിംങ് കെ ബ്രൗണ്‍

Comments are closed.