DCBOOKS
Malayalam News Literature Website

എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ ഇപ്പോൾ ഓർഡർ ചെയ്യൂ 25% വിലക്കുറവിൽ!

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യഹരിത രചനകൾ ഇപ്പോൾ ഓർഡർ ചെയ്യൂ 25% വിലക്കുറവിൽ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ. കലാപരമായ ഭംഗികൊണ്ട് എന്നെന്നും വായിക്കപ്പെടുന്നവയാണ് ബഷീര്‍ കൃതികള്‍. തന്റെ തലമുറയിലെ മറ്റ് സാഹിത്യകാരന്‍മാരില്‍ നിന്ന് വ്യത്യസ്തമായി നെടുനീളന്‍ പ്രഭാഷണങ്ങള്‍ നടത്താതെ തനിക്ക് പറയാനുള്ളത് മൃദുവായി പറയുന്ന ബഷീറിന്റെ ശൈലി തന്നെയാണ് വായനക്കാരെ അദ്ദേഹത്തിലേയ്ക്കടുപ്പിക്കുന്നത്. വായനക്കാരെ ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് ബഷീര്‍ കൃതികള്‍. ചിരിയുടെ മുഖപടമണിഞ്ഞ്‌ വേദനയുടെയും വികാരങ്ങളുടെയും കഥകളാണ് ബഷീർ പറഞ്ഞത് .

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ബഷീറിന്റെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഈ അവസരത്തില്‍ പുസ്തകങ്ങള്‍ ചെറിയ വില നല്‍കി ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവും ഡിസി ബുക്സ് ലഭ്യമാക്കിയിട്ടുണ്ട്.  തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.