DCBOOKS
Malayalam News Literature Website

വി. ഷിനിലാലിന്റെ ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ പ്രകാശനം ചെയ്തു

വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’  അമ്മാമ്പാറയിൽ വച്ച്  പ്രകാശനം ചെയ്തു.

ഷിനിലാലിന്റെ മാതാവ് വസന്തകുമാരിയാണ് പ്രകാശനം നിർവഹിച്ചത്. കേരള സർവകലാശാല, ശ്രീനാരായണ ഗുരു അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.എ.സിദ്ദീഖ് ഏറ്റുവാങ്ങി. അമ്മാമ്പാറ കൈയേറ്റത്തിനെതിരെ ജനകീയ സമരം നടക്കുന്ന കാലത്ത് മാതൃഭൂമിയിൽ കഥ പ്രസിദ്ധീകരിച്ചു വന്നപ്പോൾ, അത് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും സമരത്തിന് ഊർജം പകരുകയും ചെയ്തിരുന്നു. അമ്മാമ്പാറയുടെ ഭൂരേഖജനങ്ങൾക്ക് സമർപ്പിക്കുന്ന പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

പാറയുടെ മുകളിൽ, നടന്ന ചടങ്ങിൽ കുമാരനാശാൻ സാംസ്കാരിക സമിതി ചെയർമാൻ എസ്.എസ്.ബിജു അധ്യക്ഷത വഹിച്ചു. അനിൽ വേങ്കോട് സ്വാഗതം പറഞ്ഞു.

ആശാൻ കവിതകളുടെ ആലാപനത്തിൽ നിരവധി കവികൾ പങ്കെടുത്തു. ജ്യോതിബായ് പരിയാടത്ത്, ചായം ധർമ്മരാജൻ, അഖിലൻ ചെറുകോട്, എം.ടി.രാജലക്ഷ്മി, അനിൽ ആർ മധു, സൂരജ് പ്രകാശ്, കുറിഞ്ചിലക്കോട് ബാലചന്ദ്രൻ, ഷിജി ചെല്ലാം കോട്, അസിം താന്നിമൂട് തുടങ്ങിയവർ ആശാൻ കവിതകൾ ആലപിച്ചു.

ഡോ.എം.എ.സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി. തോന്നക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ്, ഡോ.ബി.ബാലചന്ദ്രൻ, ഡി സി ബുക്സ് പബ്ലിഷിങ് മാനേജർ എ. വി. ശ്രീകുമാർ, വി. ഷിനിലാൽ എന്നിവർ സംസാരിച്ചു. ജി.എസ്. ജയചന്ദ്രൻ നന്ദി പറഞ്ഞു.

വി ഷിനിലാല്‍ അമ്മാമ്പാറയുടെ പശ്ചാത്തലത്തിലെഴുതിയ കഥാസമാഹാരമാണ് ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ .  ശ്രീനാരായണഗുരുവും കുമാരനാശാനും കഥാപാത്രങ്ങളായി വരുന്ന ‘ഗരിസപ്പാ’ ഉള്‍പ്പെടെ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.

Comments are closed.