DCBOOKS
Malayalam News Literature Website

പാചകവാതകവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പെട്രോള്‍-ഡീസല്‍ വിലയും കൂടി

ദില്ലി: നടുവൊടിക്കുന്ന പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിന് പിന്നാലെ പാചകവാതകത്തിനും വിലവര്‍ദ്ധിപ്പിച്ചു. കേരളത്തില്‍ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 54 രൂപ വര്‍ദ്ധിപ്പിച്ച് 869.50 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വില 1450.10 രൂപയില്‍ നിന്നും 1497 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന പാചകവാതകത്തിന് 2.89 രൂപയാണ് വര്‍ദ്ധിക്കുക.

വിലവര്‍ധക്ക് ആനുപാതികമായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്ന സബ്‌സിഡി തുകയിലും വര്‍ധനവുണ്ടായിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നിന് സബ്‌സിഡിയായി ലഭിച്ചിരുന്ന 320.49 രൂപ ഒക്ടോബറില്‍ 376.60 ആയി ഉയരും.

അതേസമയം പെട്രോള്‍-ഡീസല്‍ വില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. ഡീസല്‍ ലിറ്ററിന് 32 പൈസയും പെട്രോള്‍ ലിറ്ററിന് 25 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വില, വിദേശനാണ്യ ഇടപാടിലെ വ്യതിയാനം എന്നിവ വിലയെ സ്വാധീനിക്കുന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Comments are closed.