DCBOOKS
Malayalam News Literature Website

മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി: എന്‍.സി.പി.സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. കുട്ടനാട് എം.എല്‍.എ ആയിരുന്നു.

പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി. കോണ്‍ഗ്രസില്‍നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എന്‍.സി.പിയിലേക്ക് മാറുകയായിരുന്നു. കുട്ടനാട്ടില്‍ നിന്ന് മൂന്നുതവണ എം.എല്‍.എ ആയിട്ടുണ്ട്.

ഭാര്യ: മേഴ്‌സി ചാണ്ടി. മക്കള്‍: ബെറ്റി, ഡോ. ടോബി, ടെസി. മരുമക്കള്‍: ഡോ.അന്‍സു, ജോയല്‍ ജേക്കബ്.

Comments are closed.