DCBOOKS
Malayalam News Literature Website

വി.ഷിനിലാലിന്റെ നോവല്‍ സമ്പര്‍ക്കക്രാന്തി പ്രകാശനം ചെയ്യുന്നു

 

തിരുവനന്തപുരം: വി.ഷിനിലാല്‍ എഴുതിയ സമ്പര്‍ക്കക്രാന്തിയെന്ന പുതിയ നോവലിന്റെ പ്രകാശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 21 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട് കോയിക്കല്‍ പുസ്തകോത്സവത്തില്‍ വെച്ച് പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനാണ് നോവല്‍ പ്രകാശനം ചെയ്യുന്നത്.

സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവല്‍ എന്ന വിശേഷണത്തോടെയാണ് പുറത്തിറങ്ങുന്നത്.

Comments are closed.