DCBOOKS
Malayalam News Literature Website

പി എഫ് മാത്യൂസിന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍

P.F. Mathews
P.F. Mathews

മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തും കഥാകൃത്തുമാണ് പി.എഫ്.മാത്യൂസ്. അദ്ദേഹത്തിന്റെ എല്ലാ കൃതികളും പ്രിയവായനക്കാര്‍ക്ക് ഈ വാരം 20% വിലക്കുറവില്‍ സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഒക്ടോബര്‍ 11-ാം തീയ്യതി വരെ ഈ ആനുകൂല്യം ലഭ്യമാകും. ഡിസി ബുക്‌സ് Author In Focus -ല്‍ ഈ വാരം പി എഫ് മാത്യൂസിനെയാണ് പരിചയപ്പെടുത്തുന്നത്.

മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും അവന്റെ വിഭിന്നമായ ജീവിതസഞ്ചാരങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്ന രചനകളാണ് പി എഫ് മാത്യൂസിന്റേത്. വ്യര്‍ത്ഥകാലങ്ങളെ മറികടക്കുന്ന ഒരു ജന്മവിധി അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഷ്ഠാപിതമാകുന്നു.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

 

Comments are closed.