DCBOOKS
Malayalam News Literature Website
Rush Hour 2

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു

Nobel Prize
NobelPrize

സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് പേരാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. ഹാൾവി ജെ ആൽട്ടർ, ചാൾസ് എം റൈസ്, മൈക്കിൾ ഹ്യൂട്ടൺ എന്നിവർക്കാണ് പുരസ്‌കാരം. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് പുരസ്കാരം. നോബൽ കമ്മിറ്റി മേധാവി തോമസ് പെർമാൻ സ്റ്റോക്ക്ഹോമിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള ആളുകളിൽ സിറോസിസിനും കരൾ കാൻസറിനും കാരണമാകുന്ന പ്രധാന ആഗോള ആരോഗ്യ പ്രശ്നമായ രക്തജന്യ ഹെപ്പറ്റൈറ്റിസിനെതിരേയുള്ള പോരാട്ടത്തിൽ നിർണായക സംഭാവന നൽകിയ ശാസ്ത്രജ്ഞരാണ് ഇവരെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി.

അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഹാർവിയും ചാൾസും. മിഷേൽ ഹ്യൂട്ടൺ ബ്രിട്ടീഷ് പൗരനാണ്.

Comments are closed.