DCBOOKS
Malayalam News Literature Website

അഞ്ച് പുസ്തകങ്ങള്‍ ആദ്യം ഇ -ബുക്കായി ഇതാ വായനക്കാരിലേക്ക്, പ്രിയ എഴുത്തുകാരുടെ രചനകൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം 50 ശതമാനം വിലക്കുറവിൽ !

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുസ്തകങ്ങള്‍ ആദ്യം ഇ -ബുക്കായി വായനക്കാരിലേക്ക്. വി ജി ഉണ്ണിയുടെ, ‘ഭ്രഷ്ടിന്റെ പുസ്തകം’, ഡോ.എ പി ജെ അബ്ദുള്‍ കലാമിന്റെ, ‘എന്റെ ഇന്ത്യ’, സുധാ മൂര്‍ത്തിയുടെ, ‘ഉള്ളില്‍ നിന്നുള്ള ഉറവകള്‍’, റിച്ചാര്‍ഡ് ഫ്‌ലാനഗന്റെ, ‘മരണപ്പാത’ , ഡി.സി. ബുക്‌സ് പ്രസിദ്ധീകരണമായ ‘പച്ചക്കുതിര’ മാസികയില്‍ പ്രസീദ്ധീകരിച്ചിട്ടുള്ള കഥകളുടെ സമാഹാരം, ‘കഥകള്‍, പച്ചക്കുതിര ‘ എന്നിവയാണ് ഇ -ബുക്ക് രൂപത്തില്‍ ഇപ്പോൾ വായനക്കാർക്ക് ലഭ്യമാക്കിയിരിക്കുന്നത്.

VG Unni-Bhrashtinte Pusthakamനിയമങ്ങളുടെയും ആര്‍ട്ടിക്കിളുകളുടെയും ജീവിത പശ്ചാത്തലത്തില്‍നിന്ന് വിദ്യാഭ്യാസവകുപ്പ് സ്വന്തം പ്രവര്‍ത്തിമേഖലയായി തെരഞ്ഞെടുത്ത വി ജി ഉണ്ണിയുടെ ആദ്യ കൃതി . കേരളക്കരയാകെ പിടിച്ചുലച്ച താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തിന്റെ കരളലിയിപ്പിക്കുന്ന കഥ ഭ്രഷ്ടിന്റെ പുസ്തകം.

എന്റെ അനുഭവങ്ങളില്‍ നിന്നും ഞാന്‍ പഠിച്ച വളരെ പ്രധനപ്പെട്ട ഒരു പാഠം ജീവിതത്തിന്റെ Dr A P J Abdul Kalam-Ente Indiaവിവിധഘട്ടങ്ങളില്‍ സ്വപ്‌നങ്ങള്‍ കാണുക; ഈ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി കഠിനമായി പ്രയത്‌നിക്കുക. അങ്ങനെ ചെയ്താല്‍ വിജയം ഒട്ടും വൈകില്ല. ഞാന്‍ കണ്ടുമുട്ടുന്ന ഒട്ടനവധി ആളുകളോട് ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. സ്വപ്‌നങ്ങളെന്നത് നമ്മുടെ ഉറക്കത്തില്‍ നാം കാണുന്ന ഒന്നല്ല ; അത് ഒരുവനെ ഒരിക്കലും ഉറങ്ങാന്‍ അനുവദിക്കാത്തവയാണ്. ‘ ഡോ.കലാമിന്റെ തെരെഞ്ഞെടുത്ത പ്രചോദനാത്മകമായ പ്രഭാഷണങ്ങളാണ് എന്റെ ഇന്ത്യ’.

Sudha Murty-Ullilninnulla Uravakalസാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കന്നടകഥാകൃത്തുമായ സുധാമൂര്‍ത്തിയുടെ ഓരോ സൃഷ്ടികളിലും അവരുടെ പ്രവര്‍ത്തനങ്ങളുടെയും സമീപനത്തിന്റെയും സൂക്ഷ്മചിത്രം കാണാം. വിവേകവും ഉപഹാസങ്ങളും നിറഞ്ഞ ഋജുവായ ശൈലി.സ്വാനുഭവങ്ങളിലൂടെയുള്ള പരിചയവും വിലയിരുത്തലും വൈയക്തിക മുദ്ര പതിപ്പിക്കുന്നു ഓരോ വിവരണത്തിലും. ഒഴുക്കോടെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന കൃതിയാണ് ‘ഉള്ളില്‍ നിന്നുള്ള ഉറവകള്‍’.

ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനായ ആസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്‌ലാനഗന്‍. Richard Flanagan-Maranappathaഅദ്ദേഹത്തിന്റെ രചനകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാനും ധാരാളം അവാര്‍ഡുകള്‍ സ്വന്തമാക്കാനും കഴിഞ്ഞിട്ടുണ്ട്. ഈ തലമുറയിലെ ഏറ്റവും മികച്ച ആസ്‌ട്രേലിയന്‍ നോവലിസ്റ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഫീച്ചര്‍ സിനിമയ്ക്ക് തിരക്കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ളയാളാണ് റിച്ചാര്‍ഡ്. റിച്ചാര്‍ഡ് ഫ്‌ലാനഗന്‍ന്റെ ‘മരണപ്പാത’

Group of Authors-Kathakal Pachakkuthiraഡി സി ബുക്‌സിന്റെ സാംസ്‌കാരിക മാസികയായ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ മികച്ച കഥകള്‍. സി വി ബാലകൃഷ്ണന്‍, ബെന്യാമിന്‍, ഉണ്ണി ആര്‍, ഗ്രേസി, അയ്മനം ജോണ്‍, വിനോയ് തോമസ്, ലാസര്‍ഷൈന്‍, സുസ്‌മേഷ് ചന്ത്രോത്ത്, പ്രമോദ് രാമന്‍, മജീദ് സെയ്ദ്, കെ എന്‍ പ്രശാന്ത്, പി എസ് റഫീഖ്, പ്രകാശ് മാരാഹി, എം എ റഹ്മാന്‍, ശ്രീജിത്ത് കൊന്നോളി എന്നിവരുടെ മികച്ച കഥകള്‍ വായനക്കാര്‍ക്കായി ഒറ്റ പുസ്തകത്തിലൂടെ…‘കഥകള്‍, പച്ചക്കുതിര ‘

Comments are closed.