DCBOOKS
Malayalam News Literature Website

കേട്ടറിവിൽ നിന്നും പിറവിയെടുത്ത ‘ബുധിനി’, വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍ ‘ഗുഡ് ബൈ മലബാർ’, കുടിയിറക്കത്തിന്റെ മേഘസ്‌ഫോടനം ‘വല്ലി’; 1029 രൂപയുടെ മൂന്ന് കൃതികൾ വെറും 99 രൂപയ്ക്ക് ഒന്നിച്ചു ഡൗൺലോഡ് ചെയ്യാം ഒരിക്കൽ കൂടി !

സാറാ ജോസെഫിന്റെ ബുധിനി ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും Sara Joseph-Budhiniജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ ചിത്രീകരിക്കുന്നത്.

കെ.ജെ. ബേബിയുടെ ഗുഡ് ബൈ മലബാർ മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുകയാണ് കെ.ജെ. ബേബി ഗുഡ്‌ബൈ മലബാറില്‍. ലോഗന്റെ ഭാര്യ ആനിയിലൂടെയാണ് K J Baby-Goodbye Malabarകഥാഖ്യാനം. മലബാറിലെ അക്കാലത്തെ സാമൂഹികരാഷ്ട്രീയജീവിതം ഇതിലൂടെ വരച്ചുചേര്‍ക്കപ്പെടുന്നു. ലോഗന്റെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇതില്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട്. മലബാറിലെ കാര്‍ഷികജീവിതസംഘര്‍ഷങ്ങള്‍ മതസംഘര്‍ഷത്തിലേക്കു വളരുന്നതെങ്ങനെയെന്നും അതില്‍ ബ്രിട്ടീഷ് അധികാരികള്‍ വഹിച്ച പങ്കെന്തെന്നും നോവലിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നു.

ഷീലാ ടോമിയുടെ ‘വല്ലി’ആര്‍ത്തിപൂണ്ട ഇരുകാലികള്‍ മഴുവുമേന്തി ഒളിച്ചും പാത്തും Sheela Tomy-Valliഎത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരം.

കേട്ടറിവിൽ നിന്നും പിറവിയെടുത്ത സാറാ ജോസെഫിന്റെ ബുധിനി, മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍ കെ.ജെ. ബേബിയുടെ ഗുഡ് ബൈ മലബാർ, കുടിയിറക്കത്തിന്റെ മേഘസ്‌ഫോടനം; വന്യസംസ്‌കൃതിയുടെ വിശുദ്ധരാഗവും ഷീലയുടെ ‘വല്ലി’ എന്നീ 1029 രൂപയുടെ മൂന്ന് കൃതികൾ ഒന്നിച്ചു 99 രൂപയ്ക്ക്  ഡൗൺലോഡ് ചെയ്യാൻ ഇതാ ഒരവസരം കൂടി.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.