DCBOOKS
Malayalam News Literature Website

ഡി സി കഥയ മമ, കഥയ മമ തുടര്‍ക്കഥ തുടരുന്നു , വായനക്കാർക്കും പങ്കാളികളാകാം

പ്രിയ വായനക്കാർക്കായി എഴുത്തിന്റെ പുതിയ മേഖല പരിചയപ്പെടുത്തുകയാണ് ഡി സി ബുക്‌സ്. പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന്‍ എഴുതുന്ന കഥയുടെ തുടര്‍ച്ച എഴുതാനുള്ള വളരെ അപൂർവമായ ഒരവസരമാണ് യുവ എഴുത്തുകാരെ തേടിയെത്തിയിരിക്കുന്നത്. ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ ക്യാംപില്‍ പങ്കെടുത്ത എഴുത്തുകാര്‍ പൂരിപ്പിക്കുന്ന ഓരോന്നും ഓരോ പൂര്‍ണ്ണ കഥകാളായിരിക്കും. അങ്ങനെ പല എഴുത്തുകാര്‍ചേര്‍ന്നു സൃഷ്ടിക്കുന്ന ഒരു തുടര്‍ക്കഥ. ഈ കഥകളുടെ അവസാനം ബെന്യാമിന്‍തന്നെ പൂര്‍ണ്ണമാക്കും.

പ്രിയപ്പെട്ട വായനക്കാർക്കും യുവ എഴുത്തുകാർക്കൊപ്പം ഡിസി ബുക്സിന്റെ ഈ പുതിയ ഉദ്യമത്തിൽ പങ്കാളികളാകാം. അതിനായി കഥാഭാഗങ്ങളുടെ വീഡിയോ #KathayaMama, #DCBooks എന്നീ ഹാഷ്ടാഗുകളോടെ ഡിസി ബുക്സിനെ ടാഗ് ചെയ്ത് നിങ്ങളുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജുകളിൽ പോസ്റ്റ്‌ ചെയ്താൽ മാത്രം മതിയാകും.

മെയ് 11 തിങ്കളാഴ്ചയാണ് കഥയുടെ തുടക്കം ബെന്യാമിൻ അവതരിപ്പിച്ചത്. കഥാവതരണങ്ങള്‍ക്കായി ഡി സി ബുക്‌സിന്റെ യുട്യൂബ് ചാനലും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളും സബ്‌സ്‌ക്രൈബ് ചെയ്യൂ. ദിവസം തോറും പുതിയ അദ്ധ്യായങ്ങൾക്കായി കാത്തിരിക്കുക !

Comments are closed.