DCBOOKS
Malayalam News Literature Website

രതിഭാവങ്ങളില്‍ മുങ്ങിയ നോവല്‍ത്രയം…ഇ. എൽ ജെയിംസിന്റെ ഫിഫ്റ്റി ഷേഡ്സ് സീരീസിലെ മൂന്നു പുസ്തകങ്ങൾ ഒരുമിച്ച് ഡൗൺലോഡ് ചെയ്യൂ ഇപ്പോൾ വെറും 149 രൂപയ്ക്ക്!

2012 ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ ലണ്ടൻ പുസ്തകവിപണിയിൽ ബെസ്റ്റ് സെല്ലറായ നോവലായിരുന്നു ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ. ഇ.എൽ ജെയിംസ് എന്ന തൂലികാനാമത്തിലെഴുതുന്ന എറിക്ക മിഷേൽ ആണ് പുസ്തകത്തിന്റെ രചയിതാവ്. ലൈംഗികതയുടെ അതിപ്രസരം മുലം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നായിരുന്നു ഇത്.

ഇ.എല്‍.ജയിംസിന്റെ ഫിഫ്റ്റി ഷേഡ്‌സ് സീരിസിലെ ആദ്യ നോവലാണ് ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’. ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഡാര്‍ക്കര്‍’, ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡ്’ എന്നിവയാണ് തുടര്‍ഭാഗങ്ങള്‍. ലോക പുസ്തക വിപണിയില്‍ വലിയ തരംഗമാണ് ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ തീര്‍ത്തത്. ഓണ്‍ലൈന്‍ നോവലായാണ് ആദ്യം പുറത്തിറങ്ങിയത്. തുടര്‍ന്ന് പുസ്തക രൂപത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ ഹാരിപ്പോട്ടറിനെ വരെ മറികടന്ന് ബെസ്റ്റ് സെല്ലറായി ഈ നോവല്‍ മാറി.

അനസ്താസിയ സ്റ്റീല്‍ എന്ന കോളജ് യുവതിയും ക്രിസ്റ്റിയന്‍ ഗ്രേ എന്ന യുവ വ്യവസായിയും തമ്മിലുള്ള പ്രണയം പറയുന്ന നോവല്‍ മൂന്ന് ഭാഗങ്ങളായി തിയറ്ററിലും തരംഗം സൃഷ്ടിച്ചു.

ഇ. എൽ ജെയിംസിനെ ലോകത്തിൽ ഏറ്റവും കൂടുതൽ റോയൽറ്റി വരുമാനമുളള എഴുത്തുകാരിയാക്കിയ  രതിയുടെ മാന്ത്രിക പുസ്തകങ്ങൾ,  വൈകാരിക ഭാവങ്ങളുടെ രസം മുഴുവനും പകരുന്ന പരിഭാഷ, ആധുനിക EROTIC സാഹിത്യത്തിലെ ലോക പ്രശസ്തമായ ഫിഫ്റ്റി ഷേഡ്സ് സീരീസിലെ മൂന്നു പുസ്തകങ്ങൾ ഒരുമിച്ച് ഡൗൺലോഡ് ചെയ്യൂ ഇപ്പോൾ വെറും 149 രൂപയ്ക്ക്! ഒരു പുസ്തകം മാത്രമായി കേവലം 69 രൂപയ്ക്ക് സ്വന്തമാക്കാനും അവസരം!

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.