DCBOOKS
Malayalam News Literature Website

നോവലുകള്‍ സര്‍ഗ്ഗാത്മതയുടെ പ്രപഞ്ചമാണ് : അരുന്ധതി റോയ്

എതിര്‍പ്പുകളും അടിച്ചമര്‍ത്തലുകളും വകവയ്ക്കാതെ ഇപ്രാവശ്യവും വിവാദപരമായ സെഷനുകളും അതിനൊത്തു നില്‍ക്കുന്ന സ്പീക്കര്‍കളെയും തിരഞ്ഞെടുത്തതില്‍ കെ.എല്‍.എഫ് നെ പ്രശംസിച്ച് കൊണ്ട് മൂന്നാം ദിനത്തില്‍ ‘Fiction is Truth’ എന്ന സെക്ഷന് അരുന്ധതി റോയും സോഹിനി ഘോഷും തുടക്കം കുറിച്ചു.
നോവലിനെ കുറിച്ചുള്ള സോഹിനി ഘോഷിന്റെ ചേദ്യത്തിന്, നോവല്‍ എന്ന് പറയുന്നത് ഒരു സര്‍ഗാത്മകമായ പ്രപഞ്ചമണെന്നും അത് കാലഹരണപ്പെട്ട് പോകാത്തതാണെന്നും പറഞ്ഞു. എന്നാല്‍ നോണ്‍ ഫിക്ഷണല്‍ എഴുത്തുകള്‍ കൊണ്ട് ഞാന്‍ എന്റെ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നു. തന്റെ എഴുത്തുകള്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്്. പല രാഷ്ട്രീയപാര്‍ട്ടികളുടെയും വിയോജിപ്പുമൂലം കേസുകളിലും പെട്ടിട്ടുണ്ട്. ഇതെല്ലാം എന്റെ എഴുത്തിനെതിരെ ഉയര്‍ന്നതാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണ് കൂടുതല്‍ എഴുതാന്‍ പറ്റുന്നതെന്ന് അരുന്ധതി പറഞ്ഞു.
നിലവിലെ രാഷ്ട്രീയസംവിധാനങ്ങളെല്ലാംതന്നെ അഴിമതി കലര്‍ന്നതാണ്. ഇത്തരത്തില്‍ മുമ്പോട്ടു പോകുകയാണെങ്കില്‍ ഒന്നും ബാക്കി ഉണ്ടായെന്നു വരികയില്ല. ഇവരെ തിരുത്തേണ്ട മാധ്യമങ്ങള്‍ ഇരയാകുന്നവരെത്തന്നെ ചൂഷണം ചെയ്യുകയും അത്തരം വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാന്‍ ശ്രമിക്കുന്നുമില്ല. താന്‍ ഒരു പാര്‍ട്ടിയെയും പ്രതിനിധീകരിക്കുന്നില്ലെന്നും എഴുതുന്നത് തന്റെ അഭിപ്രായങ്ങള്‍ ആണെന്നും താന്‍ ഒരു കാഥികയാണെന്നും അരുന്ധതി വ്യക്തമാക്കി.
തന്റെ കൃതിയായ ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്ക്‌സ്’ എന്നത് പ്രേക്ഷകര്‍ സര്‍ഗാത്മകമായി കാണുമ്പോള്‍ അതിന്റെ ആഴത്തിലുള്ള രാഷ്ട്രിയം ആരും മനസ്സിലാക്കുന്നില്ല എന്നും തുടര്‍ന്ന് കാണികളുമായ നടന്ന സംവാദത്തില്‍ ഗാന്ധിയെ മാഹാത്മാവ് എന്ന് വിളിക്കുന്നതിനോടുള്ള വിയോജിപ്പും വ്യക്തമാക്കി.

 

Comments are closed.