DCBOOKS
Malayalam News Literature Website

അനന്ത് പൈയുടെ ചരമവാര്‍ഷികദിനം

അമര്‍ചിത്രകഥയുടെ സ്രഷ്ടാവും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ അനന്ത് പൈ 1929 സെപ്റ്റംബര്‍ 17ന് കര്‍ണാടകത്തിലെ കര്‍ക്കലയില്‍ വെങ്കടരായയുടെയും, സുശീല പൈയുടെയും മകനായി ജനിച്ചു. പന്ത്രണ്ടാം വയസ്സില്‍ അനന്ത് മുംബൈയിലേക്ക് താമസം മാറുകയും ഓറിയന്റ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്തു. തുടര്‍ന്ന് ബോംബെ സര്‍വ്വകലാശാലയില്‍ നിന്നു ബിരുദം നേടുകയും ചെയ്തു.

1967ല്‍ ഇന്ത്യ ബുക്ക് ഹൗസ് പബ്ലിഷേര്‍സുമായി ചേര്‍ന്നാണ് അനന്ത് പൈ, അമര്‍ചിത്രകഥ ആരംഭിച്ചത്. 1980ല്‍ ഇദ്ദേഹം വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ആദ്യ ചിത്രകഥയായ ട്വിങ്കിള്‍ ആരംഭിച്ചു. 1998 വരെ അനന്ത് പൈ ആയിരുന്നു ഇതിന്റെ മാനേജിങ്ങ് ഡയറക്ടര്‍. 1967ല്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ 10 കോടി പ്രതികള്‍ വിറ്റഴിഞ്ഞ അമര്‍ചിത്രകഥയെ 2007ല്‍ എസികെ മീഡിയ ഏറ്റെടുത്തു. 2011 ഫെബ്രുവരി 24ന് അദ്ദേഹം അന്തരിച്ചു.

Comments are closed.